ന്യൂഡല്‍ഹി: മാംസാഹാരങ്ങള്‍ പുറത്ത് പ്രദര്‍ശിപ്പിക്കരുതെന്ന് തങ്ങളുടെ പരിധിയിലുള്ള ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേന് (എസ്ഡിഎംസി ) വിവാദത്തില്‍. ഭക്ഷണം നല്കുന്ന ഇടങ്ങള്‍ക്ക് വൃത്തിയും വെടിപ്പും ഉണ്ടാകുന്നതിന് പുറമേ മാംസാഹാര കാഴ്ചകള്‍ ഒരു കൂട്ടം ആള്‍ക്കാരുടെ വികാരത്തെ വ്രണപ്പെടുത്താനും ഇടയാകരുതെന്നാണ് ന്യായീകരണം.
കഴിഞ്ഞ യോഗത്തില്‍ എടുത്ത തീരുമാനം ഉടന്‍ തന്നെ ഹോട്ടലുകള്‍ക്ക് നല്‍കും. സാധാരണഗതിയില്‍ മാംസാഹാരികളെ കൊതിപ്പിക്കാന്‍ ഹോട്ടലുകള്‍ കബാബുകള്‍, ചിക്കന്‍ ടിക്കകള്‍ തുടങ്ങിയ വിഭവങ്ങളെല്ലാം കാണത്തക്കവിധം അലമാരകളില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ ഇനി വേണ്ടെന്നാണ് തീരുമാനം. ഇത്തരം കാഴ്ചകള്‍ ഒരു വിഭാഗം ആള്‍ക്കാരുടെ വൈകാരികതയെ ബാധിക്കാറുണ്ടെന്ന് സഭാ തലവന്‍ ശിഖാറായി പറഞ്ഞു. അതേസമയം വിവാദ തീരുമാനത്തിന് പിന്നില്‍ മാംസം തന്നെയാണെന്നാണ് കണ്ടെത്തല്‍.
ഹെല്‍ത്ത് കമ്മറ്റിയിലെ നജഫ്ഗര്‍ മേഖലയിലെ കക്രോളയില്‍ നിന്നുള്ള ഒരു കോര്പ്പറേഷന് അംഗത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള തീരുമാനമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഹെല്‍ത്ത് കമ്മറ്റി എടുത്ത ഈ തീരുമാനത്തിന് പിന്നീട് എസ്ഡിഎംസി അംഗീകാരം നല്‍കുകയായിരുന്നു. നിര്‍ദേശം ഉടന്‍ തന്നെ കമ്മീഷണറുടെ പരിശോധനയ്ക്കായി അയയ്ക്കും. ദക്ഷിണ ഡല്‍ഹി എന്നത് മാംസാഹാരങ്ങളുടെ കലവറയാണ്. ഹൗസ് ഖാസ്, ന്യൂഫ്രണ്ട്സ് കോളനി, സഫ്ദര്‍ജംഗ് ഗ്രീന്‍ പാര്‍ക്കിലെ കമാല്‍ സിനിമ, ലാജ്പത് നഗറിന് സമീപം അമര്‍ കോളനി മാര്‍ക്കറ്റ് എന്നിവിടങ്ങളിലെല്ലാം അനേകം റസ്റ്റോറന്റുകളാണ് മാംസ വിഭവങ്ങള്‍ വിളമ്പുന്നത്.

Comments