
കൊച്ചി: മനോജ് വധക്കേസില്‍ സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വെള്ളിയാഴ്ച രാവിലെആറു മുതല്‍ വൈകിട്ട് ആറു വരെയാണ്. പയ്യോളി മനോജ് വധക്കേസില്‍ നിരപരാധികളെയാണ് സിബിബെ അറസ്റ്റു ചെയ്തിരിക്കുന്നത് എന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്.
വടകര ക്യാമ്പ് ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയാണ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളടക്കം ഒമ്പതുപേരെ സിബിഐ സംഘം അറസ്റ്റു ചെയ്തുഴ സിപിഎം മുന്‍ ഏരിഠയ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി പി.വി. രാമചന്ദ്രന്, കൗണ്‍സിലര്‍ ജിതേഷ് എന്നിവരടക്കം ഒമ്പതുപേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. ബിഎംഎസ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന മനോജിനെ 2012 ഫെബ്രുവരിയിലാണ് ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.






