കോട്ടയം: മെട്രൊ ട്രെയിനിലും ലോ ഫ്ളോറിലും മാത്രമല്ല, ഇനി സ്വകാര്യ ബസുകളിലും തൊട്ടടുത്ത സ്റ്റോപ്പ് െമെക്കിലൂടെ വിളിച്ചുപറയും. ഓരോ സ്റ്റോപ്പിനും മുമ്പായി ഡ്രൈവറാണ് അനൗണ്‍സ്മെന്റ് നടത്തുക. ഒക്ടോബര്‍ ഒന്നിനു നടപ്പായ കേന്ദ്ര ബസ് ബോഡി നിര്‍മാണ ചട്ടപ്രകാരമാണിത്.
അപകടം കുറയ്ക്കാനും സുരക്ഷാ ക്രമീകരണങ്ങളുടെ ഏകീകരണത്തിനുമാണ് ഓട്ടോമോട്ടീവ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് നിശ്ചയിച്ചത്. പുതിയ നിയമപ്രകാരം 13 സീറ്റിലധികമുള്ള എല്ലാ വാഹനങ്ങളും ബസിന്റെ ഗണത്തില്‍പ്പെടും. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (അറൈ) 2001-ല്‍ നല്കിയ ശിപാര്‍ശയനുസരിച്ച് 2005-ലാണ് നിയമമുണ്ടാക്കിയത്. 2007-ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി. ഒകേ്ടാബര്‍ മുതല്‍ കര്‍ശനമാക്കി.
വശങ്ങളില് ഷട്ടറുകള്‍ക്കു പകരം ഗ്ലാസുകള്‍, അടിയന്തിര വാതിലിനുപുറമേ ഇരുവശങ്ങളിലും അടിയന്തിര ജനാലകള്‍. പിന്‍ഭാഗെത്ത അടിയന്തിരവാതില്‍ തുറക്കുമ്പോള്‍ അലാറം. ശാരീരിക ന്യൂനതയുള്ളവര്ക്കടക്കം പ്രയോജനപ്പെടുംവിധം സ്റ്റോപ്പ് ബട്ടണ്‍... ഒട്ടേറെ പരിഷ്കാരങ്ങള്‍ക്കു ഗീയറിടുന്നതാണ് പുതിയ ചട്ടം. െഹെഡ്രോളിക് വാതിലുകള്‍ അപകടം വിതയ്ക്കാതിരിക്കാനാണു സെന്‍സര്‍ സംവിധാനം.
യാത്രക്കാര്‍ വാതിലില്‍ നില്ക്കുമ്പോള് വാതില്‍ അടയില്ല. അടിയന്തര സാഹചര്യത്തില്‍, ബട്ടണ്‍ അമര്‍ത്തി യാത്രക്കാര്‍ക്കു വാതില്‍ തള്ളിനീക്കാം. സുരക്ഷ മുന്‍നിര്‍ത്തിയുള്ള ബോഡിനിര്മാണത്തിനാണ് ചട്ടത്തില്‍ ഊന്നല്‍. ബസ് ബോഡിക്ക് ഏകീകൃത സ്വഭാവവും ഇതില്‍ വ്യവസ്ഥ ചെയ്യുന്നു.
ദേശീയതല ഏജന്‍സികളുടെ പരിശോധനകളില്‍ വിജയിക്കുന്ന സ്ഥാപനങ്ങള്‍ക്കേ ബോഡി നിര്‍മാണാനുമതി കിട്ടൂ. നിലവില്‍ കേരളത്തില്‍ കോട്ടയം അയര്‍ക്കുന്നത്തുള്ള ബസ് ബോഡി നിര്‍മാണ സ്ഥാപനത്തിനു മാത്രമാണ് അനുമതി. അശോക് ലെയ്ലാന്ഡുമായുള്ള കരാര്‍ പ്രകാരം പുതിയ സംവിധാനങ്ങളോടെ കെ.എസ്.ആര്.ടി.സിക്കായി 100 ബസുകള്‍ ഇവിടെ ബോഡി ചെയ്യുന്നുണ്ട്. പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാണു നിര്‍ദേശം. ഇതോടെ സുരക്ഷിതത്വം വീണ്ടും വര്‍ധിക്കും.

Comments