
ചെന്നൈ: സ്റ്റെല്‍ മന്നന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി ദിനകരന്. തമിഴ്നാട്ടില്‍ എംജിആറിനും, അമ്മയ്ക്കും പകരക്കാരകാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ദിനകരന് ആഞ്ഞടിച്ചത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് പകരക്കാരാകാന്‍ പറ്റില്ലെന്ന് പറഞ്ഞ ദിനകരന്, അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറികടക്കാനും സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആരെ വേണമെങ്കിലും എംജആറിനോടും അമ്മയോടും താരതമ്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഒരു അമ്മയും, ഒരു എംജിആറും മാത്രമേയുള്ളു എന്നും ദിനകരന് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് രജനികാന്തിന്റെ അന്തിമ തീരുമാനം ചെന്നൈ കോടമ്പാക്കത്തു നടന്ന ആരാധക സംഗമത്തിലാണ് പ്രഖ്യാപിച്ചത്. സ്ഥാനമാനങ്ങളോ, പദവിയോ മോഹിച്ചല്ല,്രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതെന്നും, ഇന്നത്തെ രാഷ്ട്രീയ രീതികളില്‍ അതൃപ്തിയുണ്ടെന്നും രജനീകാന്ത് വിമര്‍ശനം ഉയര്‍ത്തി. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം വലിയ ആരവത്തോടെയാണ് ആരാധകര്‍ ഏറ്റുവാങ്ങിയത്.
അടുത്ത തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെനീണ്ട അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായത്. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഞായറാഴ്ചയാണ് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. രജനിയുടെ രാഷ്ര്ടീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സമയമാകുമ്പോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ പ്രതികരണം.






