
ന്യുഡല്‍ഹി: പ്രതിരോധ മേഖലയെ ശക്തമാക്കുന്നതിന് ഇന്ത്യ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് 2.40 ലക്ഷം കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. വിദേശത്തും സ്വദേശത്തുമുള്ള പല കമ്പനികളുമായി നടത്തിയ 187 കരാറുകള്‍ ഉള്‍പ്പെടെയാണ് ഈ തുക. സൈനിക ഉപകരണങ്ങളും ഫ്ളാറ്റ്ഫോമുകളും വാങ്ങുന്നതിനുള്ള കരാറുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പ്രതയിരോധ സഹമന്ത്രി സുഭാഷ് ബാമര്‍ ലോക്സഭയില്‍ അറിയിച്ചു.
187കരാറുകളാണ് പ്രതിരോധ കമ്പനികളുമായി ഇന്ത്യ നടത്തിയത്. ഇതില്‍ 119 എണ്ണം ആഭ്യന്തര കരാറുകളാണ്. 1.62 കോടി രൂപയുടെ കരാറുകളാണതി. 1.24 കോടി രൂപയുടെ 68 കരാറുകള്‍ വിദേശ കമ്പനികളുമായി നടത്തിയെന്നും സുഭാഷ് ബാമര്‍ വ്യക്തമാക്കി.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന സമാഹരണത്തിനുള്ള ചെലവ് 65,862 കോടിയായിരുന്നു. 2015-16ല്‍ അത് 62,235 കോടിയും 2016-17ല്‍ 68,252 കോടിയും ആയിരുന്നുവെന്ന് സുഭാഷ് ബാമര്‍ പറഞ്ഞു. ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡും മറ്റ് പൊതുമേഖല സ്ഥാപനങ്ങളും പ്രതിരോധ മേഖലയില്‍ നടത്തിയ നിര്‍മ്മാണം 2014-15ല്‍ 46,390 കോടിയായിരുന്നപ്പോള്‍ 2015-16ല്‍ 52,960 കോടിയായിരുന്നു. 2016-17ല്‍ അത് 55,890 കോടി രൂപയായി ഉയര്‍ന്നുവെന്ന് അദ്ദേഹം അറിയിച്ചു.
ഓഹരി വിറ്റഴിക്കല്‍ വഴി 2017-18ലെ ബജറ്റില്‍ ലക്ഷ്യമിടുന്നത് 72,500 കോടി രൂപയാണ്. ഇതില്‍ 46,500 കോടി രൂപ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും 15,000 കോടി രൂപ പ്രതിരോധ മേഖലയില്‍ നിന്നും 11,000 കോടി രൂപ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍ വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






