
എന്നും ബി ടൗണിലെ വാര്‍ത്താ താരമാണ് കങ്കണ റണാവത്. വിവാദമായാലും അഭിനയമായാലും എന്നും ലൈംലൈറ്റിലുണ്ടാകും കങ്കണ. കങ്കണയെ പറ്റിയുള്ള പുതിയ വാര്‍ത്ത മണാലിയില്‍ താരം സ്വപ്ന വീട് സ്വന്തമാക്കിയെന്നതാണ്.
ഹിമാചല്‍ പ്രദേശിലെ ലോകപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് മണാലി.യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ മണാലിയിലെ കങ്കണയുടെ പുതിയ വീട് ബോളിവുഡില്‍ സംസാരമായിക്കഴിഞ്ഞു.
പുതുവത്സരത്തോടനുബന്ധിച്ചാണ് കങ്കണ പുതിയ വീട് വാങ്ങിയത്. ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ബോളിവുഡിന്റെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ സുന്ദരിയെ അയല്‍ക്കാരിയായി കിട്ടുന്നതിന്റെ സന്തോഷത്തിലാണ് മണാലിയില്‍ ഉള്ളവര്‍. മണാലിയിലെ മഞ്ഞുമൂടിക്കിടക്കുന്ന പര്‍വ്വത നിരകള്‍ ഇനി കങ്കണയ്ക്ക് സ്വന്തം വീടിന്റെ മുറ്റത്തു നിന്നും കാണാം.






