
ആരാധകരെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള താരമാണ് ചിയാന്‍ വിക്രം. ആരാധകരില്ലാതെ ഞാനില്ല എന്ന് വെറും വാക്ക് പറയുന്ന താരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തന്. കേരളത്തില്‍ നടന്ന അവാര്‍ഡ് ചടങ്ങിനിടെ തന്നെ കാണാനെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റിയപ്പോള്‍ വിക്രം ഇടപെട്ടത് വാര്‍ത്തയായിരുന്നു. പിന്നീട് അയാളുടെ ആഗ്രഹം പോലെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. അതിനേക്കാള്‍ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
തന്റെ ആരാധകന്റെ ഓട്ടോയിലായിരുന്നു ഇത്തവണ ചിയാന്റെ യാത്ര. കടുത്ത ആരാധകനായ ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോ മുഴുവന്‍ വിക്രമിന്റെ ഫോട്ടോ പതിച്ചിരിക്കുകയാണ്. ഇതുമായാണ് അദ്ദേഹം താരത്തെ കാണാനെത്തിയത്. ചെറുപ്പം മുതലുള്ള തന്റെ ആരാധനയും സ്നേഹവുമൊക്കെ വിക്രത്തെ അറിയിക്കുകയും ചെയ്തു. ഇതുകണ്ട് അതിശയപ്പെട്ട വിക്രം ആരാധകന് തിരികെ കിടിലന്‍ സര്‍പ്രൈസ് നല്കി. ആരാധകന്റെ ഓട്ടോയിലാണ് തന്റെ പുതിയ ചിത്രമായ സാമി 2വിന്റെ സെറ്റിലേയ്ക്ക് വിക്രം പോയത്.






