
ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് നയൻതാര. മോഡലിംഗിലൂടെ സിനിമയിലെത്തി മലയാള സിനിമയിലൂടെ ബിഗ് സ്ക്രീനില്‍ തുടക്കം കുറിച്ച നയന്‍സ്, പിന്നീട് തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാകന്‍ നയന്‍താരയ്ക്ക് കഴിഞ്ഞു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നയന്‍സിന്റെ വിവാഹം. തമിഴകത്തിന്റെ പ്രിയ സംവിധായകന്‍ വിഘ്നേഷ് ശിവനെ വിവാഹം ചെയ്ത നയന്‍സ് സറോഗസിയിലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയുമായി. കരിയറിലും സ്വകാര്യ ജീവിതത്തിലും താരം തിളങ്ങി നില്‍ക്കുകയാണിപ്പോള്‍.
മക്കള്‍ ജനിച്ച ശേഷമാണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായത്. മക്കള്‍ക്കൊപ്പമുള്ള നിമിഷങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തരംഗമായി മാറാറുമുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് ക്ലോസപ്പ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നയന്‍താര. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയ്റ്റുകള്‍ വൈറ്റ് ലവ് ഇമോജി നല്‍കിയാണ് നയന്‍സ് പങ്കിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് താഴെ നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്‍ കമന്റും നല്‍കിയിട്ടുണ്ട്. ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്... നിന്നെപ്പോലെ മറ്റാരുമില്ല...’ എന്നാണ് വിഘ്നേഷ് നല്‍കിയിരിക്കുന്ന കമന്റ്.
ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നയൻതാര, ഇനി സല്‍മാൻ ഖാന്റെ നായികയായി എത്തുന്നതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോളിവുഡിന്റെ സ്വന്തം ഭായി ജാൻ സല്‍മാൻ ഖാനും തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആദ്യമായി ഒന്നിക്കുന്നത് വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിലാണ്.






