
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞ നിമിഷമായിരുന്നു പാണ്ഡ്യയുടെ മനോഹര ഇന്നിങ്സ് റബാദ പിഴുതത്. ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ കരകയറ്റിയത് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആയിരുന്നു. പാണ്ഡ്യ വീണപ്പോള്‍ കേപ്ടൗണ്‍ സ്റ്റേഡിയം മറ്റൊരു മനോഹര നണിമിഷത്തിനും സാക്ഷ്യം വഹിച്ചു.
പാണ്ഡ്യയുടെ ഇന്നിങ്സ് അവസാനിപ്പിച്ച കാഗിസോ റബാദയ്ക്ക് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് ചുംബനം നല്‍കുന്നതായിരുന്നു ആ മനോഹര കാഴ്ച. റബാദയെ ചേര്‍ത്തു പിടിച്ച് നെറ്റിയില്‍ ചുംബിച്ചാണ് ഡുപ്ലെസിസ് ആ നിമിഷം ആഘോഷിച്ചത്.
റബാദയെ ചുംബിക്കുന്ന ചിത്രം ഡുപ്ലെസിസ് മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ചിത്രത്തിനു താളെ റബാദ ഇട്ട കമന്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തനിക്ക് ഡുപ്ലെസിസ് ചുംബനം നല്‍കിയത് കാമുകിക്ക് പിടിച്ചില്ല എന്നാണ് റബാദയുടെ കമന്റ്. ഇതു കാര്യമാണോ, അതോ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ തമാശ പറഞ്ഞതാണോ എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആശങ്ക.




