
കോട്ടയം: രാജസ്ഥാനിലേയും ഗുജറാത്തിലേയും പോലീസുകാര്‍ തന്നെ ഏറ്റുമുട്ടലില്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയെ പരിഹസിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എന്‍.എസ് മാധവന്. തൊഗാഡിയ എല്ലായ്പ്പോഴും ഒരു ഭീരുവാണെന്ന് തന്റെ മുന്‍ അനുഭവം പങ്കുവച്ചു കൊണ്ട് എന്‍.എസ് മാധവന് ഓര്‍ത്തെടുക്കുന്നു.
ബീഹാര്‍ കേഡറില്‍ ഉദ്യോഗസ്ഥനായിരിക്കെ ഉണ്ടായ അനുഭവമാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചത്. പാട്ന വിമാനത്താവളത്തില്‍ വന്നിറങ്ങിയ തൊഗാഡിയക്ക് അദ്ദേഹത്തെ ബീഹാറില്‍ വന്നിറങ്ങുന്നതില്‍ നിന്ന് വിലക്കി കൊണ്ടുള്ള ഉത്തരവ് അന്നത്തെ കളക്ടര്‍ ഡോ. ഗൗതം ഗോസ്വാമി കൈമാറിയതിനെക്കുറിച്ചാണ് എന്‍.എസ് മാധവന് ഓര്‍ത്തെടുത്തത്. വിമാനത്തില്‍ നിന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ലഭിച്ച ഉത്തരവും കൈപ്പറ്റി യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ തൊഗാഡിയ മടങ്ങി. അദ്ദേഹം എല്ലായ്പ്പോഴും ഒരു ഭീരുവായിരുന്നു-എന്‍.എസ് മാധവന് കൂട്ടിച്ചേര്‍ത്തു.







Comments