
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ദേവദാസ് ജില്ലയില്‍ നോട്ട് അച്ചടികേന്ദ്രത്തില്‍ നിന്നും 90 ലക്ഷം രൂപ മോഷ്ടിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. നോട്ടു പരിശോധന വിഭാഗം സീനിയര്‍ സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മയാണ് സംഭവത്തില്‍ പിടിയിലായത്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് നോട്ട് അടിക്കുന്ന പ്രസ് ജീവനക്കാരന്റെ വീട് പരിശോധന നടത്തിയപ്പോഴാണ് 90 ലക്ഷം രൂപ കിട്ടിയത്. ദേവാസിലെ സീനിയര്‍ പ്രസ് സൂപ്പര്‍വൈസര്‍ മനോഹര്‍ വര്‍മ്മയുടെ വീട്ടിലും ലോക്കറിലുമായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. 26.09 ലക്ഷം രൂപയുടെ നോട്ടുകള്‍ ലോക്കറില്‍ നിന്നും വീട്ടില്‍ നിന്നും 64 ലക്ഷത്തിന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്.
ദിവസേനെ മോഷ്ടിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകളായിരുന്നു കണ്ടെത്തിയത്. ബണ്ടിലുകളായി സൂക്ഷിച്ചിരുന്ന കേടുപറ്റിയ നോട്ടുകള്‍ ഓഫീസ് റൂമിലെ ലോക്കറിലും പിന്നീട് അത് വസ്ത്രത്തില്‍ ഒളിപ്പിച്ച് വീട്ടിലേക്കും കടത്തുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.
പുറത്തേക്ക് പോകുമ്പോള്‍ പതിവായി സോക്‌സ് പരിശോധിക്കുന്നത് സഹപ്രവര്‍ത്തകരില്‍ ഒരാളില്‍ സംശയം ജനിപ്പിക്കുകയും ഇക്കാര്യം ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ ഇദ്ദേഹത്തെ നിരീക്ഷിക്കുകയും മോഷണം കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച സുരക്ഷാജീവനക്കാര്‍ നല്‍കിയവിവരം അനുസരിച്ച് വെള്ളിയാഴ്ച വര്‍മ്മയുടെ ലോക്കറില്‍ പരിശോധന നടത്തിയ പോലീസ് അതില്‍ നിന്നും പണം കണ്ടെത്തി. തുടര്‍ന്നായിരുന്നു വീട്ടിലും പരിശോധന നടത്തിയത്. മോഷ്ടിച്ചതില്‍ എത്ര രൂപ ഇയാള്‍ ചെലവാക്കിയിട്ടുണ്ട് എന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.






