
കോണ്‍ഗ്രസ് എം എല്‍ എയായ വി ടി ബലറാമിന്രെ പരാമര്‍ശത്തെ വിവാദമായ എ കെ ജിയുടെ ആത്മകഥയുടെ പുതിയ പതിപ്പ് പുറത്തുവരുന്നു. സിപി എമ്മിന്റെ പ്രസിദ്ധീകരണ വിഭാഗമായ ചിന്ത പബ്ളിഷേഴ്സ് ആണ് ഈ പതിപ്പിന്റെയും പ്രസാധകര്. 'എന്റെ ജീവിത കഥ' എന്ന പേരിലുളള എ കെ ജിയുടെ ആത്മകഥയുടെ പതിമൂന്നാം പതിപ്പാണിത്.
രണ്ടായിരം കോപ്പിയാണ് എ കെ ജിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതെന്ന് ചിന്തയുടെ ജനറല്‍ മാനേജര്‍ കെ. ശിവകുമാര്‍ പറഞ്ഞു. എ കെ ജിയുടെ ആത്മകഥ ഇംീഷില് പ്രസിദ്ധീകരിക്കുന്ന കാര്യവും ആലോചനയിലുണ്ട്. 'എന്റെ ജീവിത കഥ'യുടെ ഇംീഷിനും ആവശ്യക്കാരുണ്ട്. എ കെ ജിയുടെ ആത്മകഥ അതിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ പരിഭാഷപ്പെടുത്തുവാനുളള ശ്രമത്തിലാണ് ചിന്ത. രാഷ്ര്ടീയ ആത്മകഥയാണ് എ കെ ജിയുടേത്. അത് സാധാരണ ആത്മകഥകള്‍ പോലെ പരിഭാഷപ്പെടുത്താന്‍ സാധിക്കുകയില്ല. ആ ബുദ്ധിമുട്ടുളളതിനാലാണ് വൈകുന്നത്. അദ്ദേഹം പറഞ്ഞു. എ കെ ജിയുടെ ആത്മകഥയുടെ പതിമൂന്നാം പതിപ്പിന്റെ മുഖവില നാന്നൂറ് രൂപയാണ്.
ഇന്ത്യയുടെ ലോകസഭയുടെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പാവങ്ങളുടെ പടത്തലവന് എന്ന പേരിലാണ് അറിയപ്പെടുന്നത്. രാഷ്ര്ടീയത്തിനപ്പുറം ആരാധകരുളള വ്യക്തിയാണ് ഇന്നും എ കെ ജി. അദ്ദേഹത്തിന്രെ ആത്മകഥയിലെ ഭാഗത്തെ തെറ്റായി വ്യാഖ്യാനിച്ച വി ടി ബലറാം എം എല്‍ എയുടെ പരാമര്‍ശത്തിനെതിരെ സി പി എമ്മില്‍ നിന്നും മാത്രമല്ല, കോണ്‍ഗ്രസ്സില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉണ്ടായി. വി. എസ്. അച്യുതാനന്ദന്, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ ഉള്‍പ്പടെ സി പി എമ്മില്‍ നിന്നും വിമര്‍ശനമുന്നയിച്ചപ്പോള്‍, കോണ്‍ഗ്രസ്സില്‍ നിന്നും എ. കെ. ആന്രണിയും ഉമ്മന്‍ചാണ്ടിയും എം എം ഹസ്സനും എല്ലാം ബലറാമിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നിരുന്നു.
ബാലപീഡകന് എന്ന ആരോപണം ഉന്നയിച്ചാണ് ബലറാം വിവാദം സൃഷ്ടിച്ചത്. ഫെയ്സ് ബുക്ക് കുറിപ്പിലാണ് ബലറാം എ കെ ജിക്കെതിരെ ആരോപണം ഉന്നയിച്ചത്. എ കെ ജിയുടെ വാക്കുകളെ തെറ്റായി എഴുതിയാണ് ബലറാമിന്റെ ആരോപണമെന്ന് കാണിച്ച് സോഷ്യല്‍ മിഡീയില് തന്നെ ബലറാമിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
പ്രതിഷേധം ശക്തമായതോടെ എ കെ ജിയുടെ ആത്മകഥ അന്വേഷിച്ച് ആളുകള്‍ ചിന്തയുടെ പുസ്തകങ്ങള്‍ ലഭിക്കുന്ന ബുക്ക് സ്റ്റാളുകളിലെത്തി. എന്നാല്‍ എ കെ ജിയുടെ ആത്മകഥ ഒരിടത്തും ലഭ്യമായില്ല. ആത്മകഥ അന്വേഷിച്ച് ചിന്തയുടെ പുസ്തകങ്ങള്‍ ലഭിക്കുന്ന കേരളത്തിലെ 36 ദേശാഭിമാനി ബുക് സ്റ്റാളുകള്‍ ആണ് ഉളളത്. ഇതിന് പുറമെ മറ്റ് പ്രമുഖ പ്രസാധകരുടെ സ്റ്റാളുകളിലും ചിന്തയുടേതല്ലാത്ത ഓണ്‍ ലൈന്‍ വിപണിയിലും പുസ്തകങ്ങള്‍ ലഭ്യമാണ്. ഇവിടെയൊക്കെ തിരക്കിയിട്ടും എ കെ ജിയുടെ ആത്മകഥ ലഭ്യമായില്ല. ഈ സാഹചര്യത്തിലാണ് എ കെ ജിയുടെ ആത്മകഥയുടെ പതിമൂന്നാം പതിപ്പുമായി ചിന്ത പബ്ലിഷേഴ്സ് വരുന്നത്.
എ കെ ജിയുടെ പുസ്തകം അന്വേഷിച്ചുവന്നവരില് ഭൂരിപക്ഷവും യുവതലമുറയില്പ്പെട്ടവരാണെന്നാണ് ബുക് സ്റ്റാളുകളുമായി ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന വിവരം.
1973 ലാണ് ചിന്ത പബ്ലിഷേഴ്സ് ആരംഭിക്കുന്നത്. ഇന്ന് 45 വര്‍ഷം പിന്നിടുമ്പോള്‍ ചിന്ത കേരളത്തിലെ മുഖ്യധാര പ്രസാധകരിലൊന്നാണ്. രണ്ടായിരത്തിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കഥയും കവിതയും നോവലും ജീവചരിത്രവും രാഷ്ര്ടീയവും പരിഭാഷകളും ഉള്‍പ്പടെയുളള പുസ്തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറെക്കാലം സി പി എമ്മിന്രെ ജനറല്‍സെക്രട്ടറിയായിരുന്ന സി പി എമ്മിന്രെ സൈദ്ധാന്തികനും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന ഇ എം എസ്സിന്റെ ആത്മകഥയ്ക്കാണ് ഇന്നും ആവശ്യക്കാരേറെയുളളതെന്ന് ശിവകുമാര്‍ പറയുന്നു. ഇ എം എസ്സിന്രെ ആത്മകഥ ലെഫ്റ്റ് വേഡ് ഇംീഷില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ കെ ജിയുടെ ആത്മകഥയുടെ പന്ത്രണ്ടാം പതിപ്പ് തീര്‍ന്നിട്ട് കുറച്ചുനാളുകളേ ആയിട്ടുണ്ടായിരുന്നുളളൂ. അതിന്റെ പതിമൂന്നാം പതിപ്പ് പ്രസിദ്ധീകരിക്കാനുളള ആലോചനയ്ക്കിടയിലാണ് ഈ വിവാദം ഉണ്ടായത്. വിവാദം ഉണ്ടായില്ലെങ്കിലും പുസ്തകം ഇറങ്ങുമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് കൂടുതല്‍ ആളുകള്‍ അന്വേഷിക്കുന്നുണ്ടെന്നത് സത്യമാണ്. ശിവകുമാര്‍ പറഞ്ഞു.






