
മലയാള താരങ്ങള്‍ക്ക് ബോളിവുഡ് പലപ്പോഴും അന്യമായി നില്‍ക്കുകയാണെങ്കിലും നമ്മുടെ ഹിറ്റ് സംവിധായകരെ ഇങ്ങോട്ട് തേടിയെത്തുന്ന കാഴ്ചയാണ് വര്‍ഷങ്ങളായി കാണുന്നത്. സംവിധായകര്‍ക്ക് പുറമേ മലയാളി സാങ്കേതിക പ്രവര്‍ത്തകരോടും ബി ടൗണിന് മതിപ്പാണ്. ഇപ്പോഴിത മലായളത്തിന്റെ ഹിറ്റ് സംവിധായകന് ജിത്തു ജോസഫിനെയാണ് ബി ടൗണ്‍ സ്വാഗതം ചെയ്തിരിക്കുന്നത്.
ഇമ്രാന് ഹഷ്മിയെ നായകനാക്കിയാണ് ജിത്തുവിന്റെ ആദ്യ ചിത്രം. മോഹന്‍ലാല്‍ നായകനായ ദൃശ്യം കണ്ടിട്ടാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ഒരു അഭിമുഖത്തില്‍ ജിത്തു പറഞ്ഞു. പ്രണവ് നായകനാകുന്ന ആദി തീയറ്ററുകളിലെത്തിയ ശേഷം ഹിന്ദി ചിത്രത്തിലേയ്ക്ക് കടക്കും. ഋഷി കപൂറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണിത്. ചിത്രത്തിന്റെ അവകാശം നേടിയ ശേഷം നിര്‍മ്മാതാക്കള്‍ ജിത്തുവിനെ സമീപിക്കുകയായിരുന്നു.






