
പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍. ചിത്രം കണ്ടതിന് ശേഷമായിരുന്നു മഞ്ജു പ്രണവിന് ആശംസകള്‍ നേര്‍ന്നത്. പ്രിയപ്പെട്ട അപ്പു, ആശംസകള്‍,അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ!- നടി മഞ്ജു വാര്യര്‍ പ്രണവിന് നല്കിയ ആശംസയാണിത്. പ്രണവ് മോഹന്‍ ലാലിന്റെ നായക അരങ്ങേറ്റ ചിത്രമായ ആദി കണ്ടതിനുശേഷമാണ് മഞ്ജുവാര്യര്‍ ആശംസകള്‍ നേര്‍ന്നത്.
അതിനിടെ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയായ ആദിയിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. തീയേറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ നിര്‍ണായക രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ക്ലബ്ബ് എന്ന പേജിലൂടെയാണ് സിനിമയിലെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ പുറത്തായിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്.






