കാബൂള്‍: അഫ്ഗാനിസ്ഥാന്‍കാരനായ മുജീബുള്ള ദസ്ത്യാറിന്റെ പഴ്സില്‍ എപ്പോഴും മടക്കിവെച്ച ഒരു പേപ്പര്‍ ഉണ്ടാകും. അതില്‍ അത്യാവശ്യമായി വിളിക്കേണ്ട നമ്പറുകള്‍ തന്റെ രക്തഗ്രൂപ്പ്, ജോലി ചെയ്യുന്ന അഡ്രസ് എന്നീ വിവരങ്ങള്‍ അതിലുണ്ടാകും. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ഒരു ബോംബ് സ്ഫോടനത്തിലോ ഒരു വെടിയുണ്ടയിലോ കൊല്ലപ്പെടാം എന്ന ഭീതിയില്‍ ജീവിക്കുന്ന അഫ്ഗാനിസ്ഥാന് ജനതയുടെ പ്രതീകമാണ് മുജീബുള്ള.
ആക്രമണത്തില്‍ താന്‍ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്യപ്പെട്ടാല്‍ തന്നെക്കുറിച്ചുള്ള വിവരം ഡോക്ടര്‍മാര്‍ക്ക് കിട്ടുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ഇയാള്‍ പറയുന്നത്. 100 ലധികം പേര് കൊല്ലപ്പെട്ട ഏറ്റവും പുതിയ സ്ഫോടനം കൂടിയായതോടെ ഭീതിയും വേദനയുമെല്ലാം കഴിഞ്ഞ് തികച്ചും നിര്‍വ്വികാരതയിലാണ് അഫ്ഗാന് ജനത. താലിബാന് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 235 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പലരെയും കാണാതായിട്ടുണ്ട്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടിയുള്ള തെരച്ചിലിലാണ് അവര്‍. കാണാതായവര്‍ ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചോ ഏത് ആശുപത്രിയിലാണ് എന്ന കാര്യങ്ങളില്‍ വിവരം കിട്ടാന്‍ പലരും ഉറ്റവരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സുരക്ഷിതത്വത്തിന്റെ പേരില്‍ അന്യ ദേശങ്ങളിലേക്ക് കുടിയേറിയവരും വീട്ടിലേക്ക് വിളിച്ചു വിവരം ആരായുന്നുമുണ്ട്.
കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിന്റെ ദൃക്സാക്ഷിയായിരുന്ന ഫാസില ഷാഹേദി എന്ന 20 കാരിയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ രണ്ടു തുണ്ടു കഷ്ണം സൂക്ഷിച്ചിട്ടുണ്ട്. ഒന്ന് തന്റെ പഴ്സിലും മറ്റൊന്ന് ജാക്കറ്റിന്റെ പോക്കറ്റിലും. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചുവരാന്‍ കഴിയുമോയെന്ന് ഷാഹേദി സ്വയം ചോദിച്ചുകൊണ്ടിരിക്കും. കാബൂളിലെ ഒരു സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുന്ന ഷാഹേദിക്ക് 20 വയസ്സേ ആയിട്ടുള്ളൂ. തനിക്ക് ഈ ചെറു പ്രായത്തില്‍ മരിക്കേണ്ടെന്ന് അവള് പറയുന്നു. എന്നിരുന്നാലും നാളെ താനുണ്ടാകുമോയെന്ന് ആര്‍ക്കറിയാമെന്നും മരിച്ചാല്‍ കുടുംബത്തെയും ബന്ധുക്കളെയും എളുപ്പം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ പേപ്പര്‍ ചുരുളെന്നും പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തെക്കുറിച്ച് വിറവലോടെയാണ് ഓര്‍ക്കുന്നത്. ഒരു ആംബുലന്‍സിന്റെ സൈറണും സ്ഫോടനശബ്ദവും ഒരുമിച്ചായിരുന്നു കേട്ടതെന്ന് ഇവര്‍ ഓര്‍ക്കുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ അത് അപ്പോള്‍ തന്നെ ഡയറിയില്‍ കുറിക്കും. കാബൂളിലെ നിലവിലെ അവസ്ഥയില്‍ താന്‍ ജീവിക്കുമോയെന്ന് പോലും ഉറപ്പില്ല. ഓരോ രാത്രിയിലും പേടികൊണ്ട് ഉറങ്ങാന്‍ പോലും കഴിയാറില്ല. താന്‍ മരിച്ചാല്‍ ശരീരം കാബൂള്‍ സര്‍വകലാശാലയ്ക്ക് പഠിക്കാന്‍ നല്‍കണമെന്നും അവര്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ട്.
ശനിയാഴ്ചത്തെ സംഭവത്തില്‍ 50 ലക്ഷം പേരുള്ള കാബൂള്‍ നഗരത്തില്‍ സ്കൂളും, സര്‍ക്കാര്‍ ഓഫീസുകളും ആശുപത്രിയും സ്ഥിതി ചെയ്യുന്ന ആഭ്യന്തര മന്ത്രായത്തിനടുത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സില്‍ എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 190 ലധികം പേര്‍ക്ക് പരിക്കേറ്റ കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ദു:ഖാചരണം നടത്തുന്ന വേളയിലായിരുന്നു താലിബാന് പുതിയ സ്ഫോടനം നടത്തിയത്്. സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഫോടനം നടന്നേക്കാമെന്നാണ് നഗരവാസികള്‍ ഭയപ്പെടുന്നത്.
സൈന്യത്തിന്റെ അതിശക്തമായ പരിശോധനയ്ക്കിടയില്‍ ഒരു രോഗിയുമായി അത്യാവശ്യം ആശുപത്രിയില്‍ എത്താനുണ്ട് എന്നു പറഞ്ഞായിരുന്നു ചാവേര്‍ ശനിയാഴ്ച ചെക്ക്പോയിന്റില്‍ നിന്നും രക്ഷപ്പെട്ടത്. നഗരം കറുത്ത പുകച്ചുരുളിന്റെ അന്ധകാരത്തില്‍ നിന്നും ഇപ്പോഴും വിട്ടിട്ടില്ല. ചിലര്‍ക്ക് കാലുകള്‍ നഷ്ടമായി, മറ്റ് ചിലര്‍ക്ക് കൈകള്‍, ചിലര്‍ക്ക് മുഖം തന്നെ വികൃതമായ അവസ്ഥയിലാണ്. എല്ലായിടത്തും രക്തം. ദൃശങ്ങള്‍ കാബൂള്‍ നിവാസി നാദിറിന്റെ മനസ്സില്‍ നിന്നും മായുന്നേയില്ല.

Comments