വിവാദ ബോളിവുഡ് ചിത്രം പത്മാവത് 100 കോടി ക്ലബ്ബില്‍ കയറുമ്പോഴും ആരോപണപ്രത്യാരോപണങ്ങള്‍ക്ക് കുറവൊന്നുമില്ല. ഇവിടെ ആര്‍ക്കെങ്കിലും പ്രവാചകന് മുഹമ്മദിന്റെ ചിത്രമെടുക്കാനോ അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനോ തയ്യാറാകുമോ എന്ന് ചോദ്യവുമായി കേന്ദ്രമന്ത്രി രംഗത്ത്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് വിവാദ ചോദ്യം ഉന്നയിച്ചത്.
ബിക്കനിറില് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി പദ്മാവതിനെതിരെ രംഗത്തെത്തിയത്. ചലചിത്രങ്ങളില്‍ പ്രവാചകന് മുഹമ്മദിനെ കഥാപാത്രമാക്കാന് ആര്‍ക്കെങ്കിലും ധൈര്യമുണ്ടാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.
ചിത്രീകരണത്തിന്റെ തുടക്കത്തില്‍ പ്രതിഷേധം നടന്നപ്പോള്‍തന്നെ ബന്‍സാലി സിനിമ നിര്ത്തിവയ്ക്കേണ്ടതായിരുന്നുവെന്നും ഗിരിരാജ് പറഞ്ഞു. പദ്മാതിലെ ഗൂമര്‍ ഗാനത്തിന് നൃത്തം ചെയ്തതിനേയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. മഹാത്മാഗാന്ധിയുടെ കഥ ആരെങ്കിലും സിനിമയാക്കിയാല്‍ അദ്ദേഹം നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചാലും താന്‍ സഹിച്ചിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.






