
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കേസിലെ എതിര് കക്ഷികളായ സംവിധായകന് കമല്‍, നിര്‍മാതാക്കള്‍ എന്നിവര്‍ക്കും നോട്ടീസ് അയക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ല. കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വെയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ കോടതി തിരക്കഥ പരിശോധിക്കണമെന്നും ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.






