
തെന്നിന്ത്യന്‍ ആരാധകരുടെ മനസ്സില്‍ കഴിഞ്ഞ 19 വര്‍ഷമായി നിറഞ്ഞു നില്ക്കുന്ന താരമാണ് തൃഷ. തനിക്ക് പിന്നാലെ വന്ന പലരും സിനിമയില്‍ നിന്ന് പോയിട്ടും പുതിയ താരങ്ങള്‍ക്കൊപ്പം ഉറച്ച സഥാനവുമായി തൃഷ തുടരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും വരെ തൃഷ തിളങ്ങി. പക്ഷേ ഇത്ര വര്‍ഷമായിട്ടും ഒരു മലയാള ചിത്രം പോലും ചെയ്തില്ലെന്നത് അതിശയകരമാണ്. കാരണം സ്വന്തം താരമെന്ന പോലെ സ്നേഹിക്കുന്ന നിരവധി ആരാധകരാണ് മലയാളത്തില്‍ തൃഷയ്ക്കുള്ളത്. അല്‍പ്പം വൈകിയിട്ടാണെങ്കിലും ഹേയ് ജൂഡിലൂടെ തന്റെ മലയാള അരങ്ങേറ്റം തൃഷ സുന്ദരമാക്കി കഴിഞ്ഞു. അതും തൃഷയുടെ കടുത്ത ആരാധകനായ നിവിന്‍ പോളിക്കൊപ്പം.
ജൂഡിന്റെ സുഹൃത്തും, പിന്നീട് കാമുകിയുമാകുന്ന ക്രിസ്റ്റല്‍ എന്ന കഥാപാത്രമായാണ് തൃഷ എത്തുന്നത്. ഗോവയില്‍ താമസിക്കുന്ന ക്രിസ്റ്റലിന്റെ മലയാളത്തിനും ആ ഭംഗി ഉണ്ട്. തൃഷ തന്നെയാണോ ഡബ്ബ് ചെയ്തിരിക്കുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് ശബ്ദം. എന്നാല്‍ ഈ ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
ഗായിക സയനോരയാണ് ഈ ശബ്ദത്തിനുടമ. ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷം സയനോര അറിയിച്ചത്. ‘ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല 😬 ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാൻ പോകുന്ന Nivin Pauly ചിത്രം "ഹേ ജൂഡി"ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ☺️☺️☺️തെന്നിന്ത്യൻ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാൻ തയ്യാറായ Shyamaprasad Rajagopalസർ ന് ഒരു പാട് താങ്ക്സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെൻഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോർട്ട് ഫിലിം "റാബിറ്റ് ഹോൾ" ന്റെ സംവിധായിക സൗ സദാനന്ദനും... really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed.’’ എന്ന് സയനോര കുറിച്ചു.






