പൂനെ: ഐഎസ്എല്ലില്‍ പൂനെയ്ക്കെതിരെ ഇഞ്ചുറി ടൈമില്‍ കുറിച്ച ഗോള്‍ ദിവസങ്ങള്‍ക്കു മുമ്പ് മാത്രം മരിച്ച തന്റെ മൂത്തച്ഛന് സമര്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സി.കെ വിനീത്. 93-ാം മിനിറ്റിലാണ് സി.കെ വിനീതിന്റെ ആ മാസ്മരിക ഗോള്‍ പിറന്നത്. സമനില ഉറപ്പിച്ച കളിയാണ് അവസാന നിമിഷം മാസ്മരിക ഗോളിലൂടെ മലയാളി താരം വിനീത് ഗോള്‍ വല ചലിപ്പിച്ച് മഞ്ഞപ്പടയ്ക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്.
വിജയത്തിന് പിന്നാലെ പരിശീലകന് ഡേവിഡ് ജെയിംസിനെ കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കുന്നതിനും കാണികള്‍ സാക്ഷിയായി. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ സോഷ്യല്‍ മീഡിയായില്‍ ആ കണ്ണീരിന് പിന്നിലുള്ള കാര്യം വിനീത് വെളിപ്പെടുത്തിയത്. തന്റെ ഗോള്‍ തനിക്ക് പ്രിയപ്പെട്ടൊരാള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നായിരുന്നു വിനീത് ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം മരിച്ച തന്റെ അച്ഛന്റെ ജ്യേഷ്ഠനു വേണ്ടിയായിരുന്നു ആ ഗോള്‍ സമര്‍പ്പിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഈ ലോകം വിട്ടുപോയ ആള്‍ക്കു വേണ്ടിയാണ് ഓരോ നിമിഷവും ഗ്രൗണ്ടില്‍ ചിലവഴിച്ചത്. മൂത്തച്ചാ, നിങ്ങള്‍ അവിടെ സന്തോഷമായിരിക്കുന്നുവെന്ന് കരുതുന്നു. എന്റെ എല്ലാ സ്നേഹവും. എന്ന് വിനീത് ട്വിറ്ററില്‍ കുറിച്ചു.
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്തി. തോറ്റെങ്കിലും 22 പോയന്റുള്ള പൂനെ സിറ്റി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരും.

Comments