
വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് മുന്‍മലയാള നടി ദിവ്യാ ഉണ്ണി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവാഹ ചിത്രം പങ്കുവെച്ച് നടി വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.
സ്നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദിയെന്ന് ദിവ്യ ഉണ്ണി പ്രതികരിച്ചു.
ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്. യുഎസില്‍ എന്‍ജിനീയറായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്. മുംബൈ മലയാളി കുടുംബമാണ് അരുണിന്റേത്.
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ഹൂസ്റ്റണില്‍ ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്ട്സ് എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ.






