
കൊച്ചി/ചേര്‍ത്തല: മരുന്നു ചേര്‍ത്ത വാഴപ്പഴം വായില്‍ വച്ചുകൊടുക്കുന്നതിനിടെ ആന കടിച്ചെടുത്ത പാപ്പാന്റെ കൈ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ല. പാപ്പാന് പ്രതാപനെ (52) എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും വലതുെകെ മുട്ടിനു താഴെ നഷ്ടപ്പെട്ടു. പ്ലാസ്റ്റിക് സര്ജന് മനോജ് എം. സനാപ്പിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്കു ശേഷം പ്രതാപന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച െവെകിട്ടാണ് ചേര്‍ത്തല എസ്.എല്‍. പുരം അഞ്ജു നിവാസില്‍ പ്രതാപന്റെ വലതുെകെ നാരായണന് എന്ന ആന കടിച്ചെടുത്തത്. മുട്ടിനു താഴേക്കുള്ള ഭാഗം വേര്‍പെട്ടു ആനയുടെ തുമ്പിെക്കെയിലിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന പ്രതാപനെ ഓടിയെത്തിയ അയല്‍വാസിയാണ് ആനയുടെ മുന്നില്‍നിന്നു വലിച്ചുമാറ്റിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷമാണ് എറണാകുളത്തേക്കു കൊണ്ടുപോയത്.
കോലഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന് എന്ന ആനയെ അഞ്ചുമാസം മുന്‍പാണ് പ്രതാപന് പാട്ടത്തിനെടുത്തത്. വീടിനു സമീപം തളച്ചിരുന്ന ആനയെ ഉത്സവാഘോഷങ്ങളില്‍ എഴുന്നള്ളിച്ചിരുന്നു. ഇവിടെ കൊണ്ടുവന്ന ശേഷം ആന പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും ഇണക്കത്തോടെയാണ് പെരുമാറിയിരുന്നതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടറും സ്ഥലത്തെത്തി. ഡോക്ടര്‍ പരിശോധിച്ച് മരുന്നു നല്കി.
കോലഞ്ചേരി ക്ഷേത്രത്തിലെ ഭാരവാഹികള്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൃശൂരില്‍നിന്ന് മറ്റൊരു പാപ്പാനെ കൊണ്ടുവന്നു. കൂടുതല്‍ ബലപ്പെടുത്തി ആനയെ ബന്ധിച്ച ശേഷം സമീപത്തെ ആഞ്ഞിലിമരത്തിലേക്ക് മാറ്റിത്തളയ്ക്കാന് ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചയോളം ഇവിടെ ചികിത്സ തുടര്‍ന്നശേഷമേ ആനയെ മാറ്റാനാകൂവെന്ന് അധികൃതര്‍ പറഞ്ഞു. ആന പാപ്പാന്റെ െകെ കടിച്ചെടുക്കുന്നത് അസാധാരണ സംഭവമാണെന്ന് ആനചികിത്സാരംഗത്തെ വിദഗ്ധര്‍ പറഞ്ഞു.
ഭക്ഷണം കൊടുക്കുന്നതിനിടെ ആനയുടെ കടിയേറ്റു െകെ ചതയുകയും എല്ലുകള്‍ നുറുങ്ങുകയും ചെയ്ത സംഭവങ്ങളുണ്ടെങ്കിലും കടിച്ചുമുറിക്കുന്നത് അപൂര്‍വമാണ്. ആനയുടെ പല്ലുകള്‍ പരന്നതാണെങ്കിലും മുന്‍ഭാഗത്തുള്ള പല്ലുകള്‍ക്കു മൂര്‍ച്ചയുണ്ടാകും. ഭക്ഷണം കൊടുക്കുമ്പോള്‍ വായ്ക്കുള്ളിലേക്കു െകെ കടത്തേണ്ടിവരാറില്ലെങ്കിലും മരുന്നുകള്‍ കഴിക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ അതു വേണ്ടിവന്നേക്കാം.






