
വിജയകരമായി തിയ്യറ്ററുകള്‍ നിറഞ്ഞോടുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിക്ക് തിരിച്ചടി. പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ആദിയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലാണ് വ്യാജന് പ്രചരിക്കുന്നത്. നേരത്തെ തമിഴ് റോക്കേഴ്സ് അടക്കമുള്ള സൈറ്റുകള്‍ കേരളപൊലീസിന്റെ സൈബര്‍ ഡോം പൂട്ടിച്ചിരുന്നു. എന്നാല്‍ പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പുകളുമായി തമിഴ് റോക്കേഴ്സ് അടക്കമുള്ല സൈറ്റുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാം ചിത്രമാണ് ആദി. സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്, ലെന, സിജു വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.






