പ്യോങ്ചാങ്: ശൈത്യകാല ഒളിംപിക്സിനു ദക്ഷിണകൊറിയയില്‍ വര്‍ണ്ണാഭമായ തുടക്കം. മലയാളിയായ ശിവകേശന് ഇത് ആറാം തവണയാണ് മഞ്ഞിന്റെ ട്രാക്കില്‍ മത്സരിക്കാനിറങ്ങുന്നത്. 1998 ല്‍ 16-ാം വയസിലാണ് ഒളിംപിക്സില്‍ ആദ്യമായി ശിവകേശന് ഇറങ്ങിയത്. തുടര്‍ച്ചയായ ആറാം ഒളിംപിക്സിലും മത്സരിച്ച ശേഷം പ്യോങ്ചാങ് ഒളിംപിക്സോടെ ട്രാക്കില്‍ നിന്ന് ശിവകേശന് വിടപറയും.
92 രാജ്യങ്ങളില്‍ നിന്ന് മത്സരാര്‍ത്ഥികള്‍ ശൈത്യകാല ഒളിംപിക്സിനു പങ്കെടുക്കുന്നുണ്ട്. ഇന്നു ലൂജില്‍ പ്രാഥമിക റൗണ്ടില്‍ ശിവകേശന് മത്സരിക്കുമ്പോള്‍ പിന്തുണയ്ക്കാന്‍, ആവേശം പകരാന്‍ ഇന്ത്യയില്‍ നിന്ന് ഒരു അത്ലറ്റ് കൂടിയുണ്ട്. ക്രോസ് കണ്ട്രി സ്കൈയര്‍ താരം ജഗദീഷ് സിങ്.
തലശ്ശേരിക്കാരനായ സുധാകരന് കേശവന്റെയും, ഇറ്റലിക്കാരി റോസലീന ലൂസിയോളിയുടെയും മകനായ ശിവകേശന്. ജനിച്ചതും വളര്‍ന്നതും ഹിമാചല്‍ പ്രദേശിലെ മനാലിയിലാണ്. ആറു തവണ മത്സരിച്ചെങ്കിലും മെഡല്‍ നേടാന്‍ സാധിച്ചിട്ടില്ല ശൈത്യകാല ഒളിംപിക്സില്‍. ട്രാക്കില്‍ നിന്നു വിരമിച്ചു കഴിഞ്ഞ് ഇന്ത്യയില്‍ ഈ കായിക ഇനത്തിന്റെ വളര്ച്ചയിലാവും ഇനി ശ്രദ്ധയെന്ന് ശിവകേശന് പറയുന്നു.

Comments