
പൂക്കൂടയുമായി അമ്മയേയും അച്ഛനെയും മകള്‍ വേദിയിലേയ്ക്ക് നയിച്ചു. സ്വര്‍ണ്ണ ലഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യയും ഭര്‍ത്താവ് അരുണും നിറ ചിരിയോടെ വേദിയിലേയ്ക്ക് എത്തി. ജീവിതത്തില്‍ പുതിയ വെളിച്ചം വീശിയതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് തിളങ്ങി നിന്ന ആഘോഷ രാവിന്റെ വീഡിയോ വൈറലാകുന്നു.
ഫെബ്രുരി നാലിനാണ് ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായത്. ഹൂസ്റ്റണില്‍ എഞ്ചിനീയറായ അരുണാണ് ദിവ്യയുടെ ഭര്‍ത്താവ്. ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു താലികെട്ട്. പക്ഷേ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിരുന്ന് ആഘോഷങ്ങള്‍ നിറഞ്ഞതായി.
ഒരു വര്‍ഷം മുന്‍പാണ് 13 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. ഇതില്‍ രണ്ടു കുട്ടികളുമുണ്ട്. ഹൂസ്റ്റണില്‍ തന്നെ ശ്രീപാദം എന്ന പേരില്‍ ഡാന്‍സ് സ്കൂള്‍ നടത്തുകയാണ് ദിവ്യ.






