ന്യൂഡല്‍ഹി: അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണകോടതി ജഡ്ജി ബ്രിഡ്്ജ് ഗോപാല്‍ ഹരികൃഷ്ണന് ലോയ മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും തലച്ചോറിനേറ്റ ക്ഷതമോ വിഷം അകത്തു ചെന്നതോ ആയിരിക്കാം കാരണമെന്നും ഫോറന്‍സിക് വിദഗ്ദ്ധന്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ന്യൂഡല്‍ഹിയിലെ ഫോറന്‍സിക് മെഡിസിന് ആന്റ് ടോക്സിക്കോളജി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ മേധാവിയും 22 വര്‍ഷമായി ഇന്ത്യന്‍ അസോസിയേഷന് ഓഫ് മെഡിക്കോ ലീഗല്‍ എക്സ്പെര്‍ട്ട്സിന്റെ തലവനുമായ ശര്‍മ്മയുടെ അഭിപ്രായം മുമ്പും വിവാദ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട കാരാവന് മാസികയാണ് കൊണ്ടുവന്നിരിക്കുന്നത്.
ലോയയുടെ മരണകാരണം ഹൃദയാഘാതമാണെന്ന വിലയിരുത്തലുകള്‍ വന്ന ശേഷം ആശ്വസിച്ചരിക്കുന്ന ബിജെപിയ്ക്കും അമിത്ഷായ്ക്കും ശക്തമായ തിരിച്ചടി നല്‍കുന്നതാണ് പുതിയ വിവരം. ലോയയുടെ മരണം തലച്ചോറിനേറ്റ ക്ഷതമോ വിഷം അകത്തു ചെന്നതോ ആകാമെന്നതിന്റെ സൂചനകള്‍ ചികിത്സാരേഖകളില്‍ ഉണ്ടെന്നും ശര്‍മ്മ പറയുന്നു. ലോയയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടും ആന്തരീകാവയവങ്ങളുടെ ഹിസ്റ്റോപാത്തോളജി റിപ്പോര്‍ട്ടും ആന്തരീകാവയവങ്ങള്‍ പരിാേശധനയ്ക്ക് അയച്ചതിന്റെ ഫലങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് മരിച്ചത് ഹൃദയാഘാതമാണെന്ന വാദം തള്ളിക്കളയാന്‍ കാരണമായത്.
ഹിസ്റ്റോ പാത്തോളജി റിപ്പോര്‍ട്ടില്‍ അത്തരമൊരു ഹൃദയാഘാതത്തിന്റെ തെളിവേ ഇല്ലെന്ന് ശര്‍മ്മ പറഞ്ഞു. ഹൃദയാഘാതമുണ്ടായെന്ന് ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമില്ല. ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും അത് ഹൃദയാഘാതമല്ലെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രക്തധമനികളില്‍ കാല്‍സ്യം അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിലും അത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടയുന്നതല്ല. മരിക്കുന്ന ദിവസം പുലര്‍ച്ചെ നാലു മണിക്ക് അസ്വസ്ഥതയുള്ളതായി ലോയ പറഞ്ഞെങ്കിലും 6.15 നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം ഉള്ള ഒരാള്‍ക്ക് അരമണിക്കൂറിലേറെ ജീവനുണ്ടെങ്കില്‍ അതിന്റെ അടയാളം ഹൃദയത്തില്‍ കാണിക്കാറുണ്ട്. ലോയയുടെ കാര്യത്തില്‍ ഇതില്ല.
ഇതിനൊപ്പം അപകടത്തിലൊക്കെ സംഭവിക്കുന്നത് പോലെ തലച്ചോറിനെ പൊതിഞ്ഞ ഡുറ ആവരണം ഞെരുങ്ങിയതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശാരീരികമായി നടത്തിയ ആക്രമണത്തിന്റെ ലക്ഷണം സൂചിപ്പിക്കുന്ന ഇക്കാര്യം പക്ഷേ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പക്ഷേ കാണിച്ചിട്ടില്ല എന്നത് വിചിത്രമാണെന്നും ശര്‍മ്മ പറയുന്നുണ്ട്. വിഷം നല്കിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കരളും പാന്‍ക്രിയാസും വൃക്കകളും ശ്വാസകോശങ്ങളും ഉള്‍പ്പെടെ ഓരോ ആന്തരീകാവയവവും ഞെങ്ങിഞെരുങ്ങിയിരുന്നു.

Comments