ഛണ്ഡീഗഡ്: ബി.ജെ.പി നേതാവ് മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് നടത്തിയത് ഗോശാലയില്‍. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ അവിനാശ് റായ് ഖന്നയാണ് മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് വ്യത്യസ്തമാക്കി മാറ്റിയത്. ഞായറാഴ്ചയാണ് വിവാഹ സല്‍ക്കാരം നടന്നത്.
ബന്ധുക്കളും സുഹൃത്തുക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളുമെല്ലാം ഗോശാലയില്‍ എത്തിയാണ് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. ഗോസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനാണ് വിവാഹസല്‍ക്കാരം ഗോശാലയില്‍ ആക്കിയതെന്ന് അവിനാശ് പറഞ്ഞു. 2200 പശുക്കള്‍ ഈ ഗോശാലയിലുണ്ട്.






