
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയത്തുടക്കം. മുന്നില്‍ നിന്ന് നയിച്ച മിതാലി രാജിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ എഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ വനിതകള്‍ വിജയത്തിലെത്തി.
ഏകദിനത്തില്‍ ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സ്മൃതി മന്ധാന 15 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെ 28 റണ്‍സെടുത്തു. ജെന്നി റോഡ്രിഗസും വേദ കൃഷ്ണമൂര്‍ത്തിയും 37 റണ്‍സ് വീതം നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാളികളായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 38 റണ്‍സെടുത്ത ഡി വാന്‍ നീകേര്ക്കിന്റെ ബാറ്റിംഗ് കരുത്തിലാണ് 164 റണ്‍സ് സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിന്ന ട്രിയോണി (ഏഴു പന്തില്‍ നാലു സിക്സും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 32 റണ്‍സ്)ന്റെ ഇന്നിംഗ്സും ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായി. നാഡിന്‍ ഡി ക്ലര്‍ക്ക് (25 പന്തില്‍ 30) ട്രിയോണിനു മികച്ച പിന്തുണ നല്കി. ഇന്ത്യയ്ക്കായി അനുജം പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി സ്മൃതി മന്ദാനയും മിതാലി രാജും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 47-ല്‍ നില്‍ക്കെ 15 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും ഉള്‍പ്പെടെ 28 റണ്‍സെടുത്ത മന്ദാന പുറത്തായി. ഹര്‍മന്‍പ്രീത് (0) വന്നപാടെ തിരിച്ചു മടങ്ങി. തുടര്‍ന്നെത്തിയ ജെന്നി റോഡ്രിഗഡ് (37), വേദ കൃഷ്ണമൂര്‍ത്തി (37) എന്നിവര്‍ക്കൊപ്പം മിതാലി ഉറച്ചുനിന്നതോടെ ദക്ഷിണാഫ്രിക്കയ്ക്കു വിജയം അകന്നുപോകുകയായിരുന്നു.






