
ഭക്ഷണശാലയില്‍ കയറും എല്ലാവാരുടെയും ആഗ്രഹം ചൂടുള്ള ഫ്രഷ് ഭക്ഷണം തന്നെ മുന്നിലെത്തണമെന്നാണ്. ജപ്പാനിലെ ഒരു ഭക്ഷണശാലയില്‍ കയറിയ ആള് ഏറ്റവും ഫ്രഷ് ആയ 'സൂഷി' (പരമ്പരാഗത ജപ്പാന് വിഭവം) തന്നെ ആവശ്യപ്പെട്ടു. ചോറും കടല്‍ വിഭവങ്ങളും പച്ചക്കറികളും ചേരുന്നതാണ് രുചികരമായ സൂഷി.
തന്റെ മുന്നില്‍ വിളമ്പിയ സൂഷി കണ്ട് അയാള്‍ ശരിക്കും അത്ഭുതപ്പെട്ടു. ഫ്രഷ് ആണെന്ന് പറഞ്ഞാല്‍ ഇത്രയും ഫ്രഷ് ആയിരിക്കുമെന്ന് ഒരിക്കലും ചിന്തില്ല. വേവിച്ച ചോറിനു മുകളില്‍ ഇരുന്ന് പുളയുന്ന ചിപ്പി മത്സ്യം. ആദ്യ കാഴ്ചയില്‍ അമ്പരന്നു പോയെങ്കിലും അയാള്‍ ഒട്ടും മടിച്ചില്ല. ഭക്ഷണം ആസ്വദിച്ചു തന്നെ കഴിച്ചു. ഇത്രയും സ്വാദിഷ്ടമായ ഭക്ഷണം താന്‍ കഴിച്ചിട്ടില്ലെന്നായിരുന്നു പിന്നീട് ഇയാള്‍ പ്രതികരിച്ചത്.
സൂഷി ഭക്ഷണ വിതരണ ശൃംഖലയായ സുഷിരോയുടെ ഭക്ഷണശാലയിലാണ് ഇയാള്‍ ഭക്ഷണം കഴിക്കാന്‍ കയറിയത്. തനിക്ക് ലഭിച്ച സൂഷി വിഭവത്തിന്റെ വീഡിയോ ദൃശ്യം ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണപ്രേമിയുടെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷൗമിഷോ3446 എന്ന ട്വിറ്റര്‍ യൂസര്‍ ആണ് ചിത്രം പുറത്തുവിട്ടിരിക്കുന്നതെന്ന് വ്യക്തമാണ്.
ഫെബ്രുവരി 11ന് ട്വീറ്റ് ചെയ്തിരിക്കുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡി്യോ ഇതിനകം ആറുപത് ലക്ഷം പേരാണ് കണ്ടത്. 49,000 റീട്വീറ്റുകളും ലഭിച്ചുകഴിഞ്ഞു.
スシローの悲劇 pic.twitter.com/DDLhXuuP0l
— ブッチー (@shoumizo3446) February 11, 2018






