പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ വി.പി സത്യനായി അഭിനയിച്ച ക്യാപ്റ്റന്‍ എന്ന ചിത്രത്തെ പുകഴ്ത്തി ഐ.എം വിജയന്. വി.പി സത്യനായി അഭിനയിക്കാന്‍ ജയസൂര്യ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും സത്യന്റെ നടത്തം ഉള്‍പ്പെടെ എല്ലാം സിനിമയില്‍ കൃത്യമായി വന്നിട്ടുണ്ടെന്നും ഐ.എം വിജയന് പറഞ്ഞു.
സിനിമയെ സ്നേഹിക്കുന്ന, ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമ കാണണം. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് ജയസൂര്യ സത്യനെ അവതരിപ്പിച്ചതെന്നും വിജയന് പറഞ്ഞു. സത്യനെ അറിയുന്ന എല്ലാവര്ക്കും മനസിലാകും സ്ക്രീനില്‍ കാണുന്നത് സത്യനെ തന്നെയാണെന്ന്. സത്യനായി ജയസൂര്യ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയായിരുന്നെന്നും വിജയന് പറഞ്ഞു.
ഫെയ്സ്ബുക്ക് ലൈവിലായിരുന്നു ഐ.എം വിജയന്റെ പ്രതികരണം. വി.പി സത്യനൊപ്പം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള താരമാണ് ഐ.എം വിജയന്. വി.പി സത്യന്റെ ജീവിതകഥ പറയുന്ന ബയോപിക് ചിത്രം ക്യാപ്റ്റന്‍ മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്.






