
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞു കൊണ്ടിരിക്കെ പ്രധാന പ്രതികളില്‍ ഒരാളായ തില്ലങ്കേരി ആകാശ് ഭീഷണി മുഴക്കിയവരില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസും. വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ആകാശ് തമാശയായി ഭീഷണി മുഴക്കിയത് മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി.
ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ വരുമെന്നായിരുന്നു പോസ്റ്റ്. സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി. അതേസമയം ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആകാശ് ഞെട്ടിപ്പിക്കുന്ന കൊലവിളിയാണ് നടത്തുന്നത്. ഷുെഹെബിനെതിരായി കൊലപാതകത്തിന് ആഴ്ചകള്‍ക്കു മുന്‍പാണ് വീഡിയോ പുറത്തു വന്നത്. തില്ലങ്കേരിയിലെ ആര്.എസ്.എസ്. പ്രവര്ത്തകന് വിനീഷിനെ വധിച്ചകേസില്‍ പ്രതിയായ ആകാശ് മട്ടന്നൂരില്‍ ഒരു പ്രകടനത്തില്‍ വിനീഷിന്റെ കൊലക്കത്തി അറബിക്കടലില്‍ എറിഞ്ഞു കളഞ്ഞിട്ടില്ലെന്നും ഇനിയും െകെയും കാലും വെട്ടുമെന്നും വേണമെങ്കില്‍ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണുള്ളത്. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിന പ്രകടനത്തിലും ആകാശ് കൊലവിളി മുദ്രാവാക്യങ്ങളുമായെത്തി.
ഷുഹൈബ് വധക്കേസില്‍ ബന്ധമില്ലെന്നും പാര്‍ട്ടിക്കാരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും നേതാക്കള്‍ പറയുമ്പോള്‍ പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒരു സിഐടിയു നേതാവിന്റെ വൈരാഗ്യമാണ് ഷുഹൈബിനെതിരേ പാര്‍ട്ടി ക്വട്ടേഷന്‍ കാരണമായതെന്നാണ് ഇന്നലെ ഇവര്‍ പോലീസിന് കൊടുത്ത മൊഴി. എടയന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍ ഷുഹൈബ് ഇടപെട്ടതും ഇതുമായി ബന്ധപ്പെട്ട വൈരാഗ്യവുമാണ് കൊലപാതകത്തില്‍ എത്തിയതെന്നും. എടയന്നൂരില്‍ അക്രമം നടത്താന്‍ ആളില്ലാത്തതാണ് തങ്ങള്‍ക്ക ക്വട്ടേഷന്‍ കിട്ടിയതെന്നും ഇവര്‍ മൊഴി നല്കി.
ടി.പി. വധക്കേസ് പ്രതികളായ കൊടി സുനിക്കും ഷാഫിക്കുമെല്ലാം വീരപരിവേഷമാണ് ആകാശിന്റെ പ്രൊെഫെലില്. നവമാധ്യമങ്ങളില്‍ നേരത്തെതന്നെ ഷുെഹെബിനെതിരേ കൊലവിളി ഉയര്‍ന്നിരുന്നു. കൊലപാതങ്ങളെ വീരകൃത്യമായി വാഴ്ത്തുകയാണ് പാര്‍ട്ടിയുടെ െസെബര്ലോകം. കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവന പാര്‍ട്ടി ജില്ലാ നേതൃത്വം പോസ്റ്റ് ചെയ്തതിനു കമന്റായിത്തന്നെ കൊലയാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ സി.പി.എം. ഒരു വലിയ വിഭാഗത്തെ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ െസെബര്സേനയെ എ.കെ.ജി. സെന്ററില്‍നിന്നാണ് ഏകോപിപ്പിക്കുന്നത്. ആകാശും ഇക്കാര്യത്തില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്ന ആളാണ്.






