
കേരള ബ്ലാസ്റ്റേഴ്സിന്റെ ചെന്നൈയ്ക്കെതിരായ നിര്‍ണായക മത്സരം കാണാനെത്തിയ മഞ്ഞപ്പടയ്ക്കു നേരെ തണ്ടര്‍ഫോഴ്സിന്റെ അഴിഞ്ഞാട്ടം. ബ്ലാസ്റ്റേഴ്സ് ആരാധകരെ തണ്ടര്‍ഫോഴ്സ് തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്.
ഗാലറിയിലെ വിഐപി ഗേറ്റിലാണ് ആരാധകരെ തണ്ടര്‍ഫോഴ്സ് മര്‍ദ്ദിച്ചത്. ആരാധകര്‍ സച്ചിന്റെ അടുത്തുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ിവര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചതിന്റെ പേരില്‍ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഎസ്എല്ലിന്റെ ഔദ്യോഗിക സുരക്ഷാ ചുമതല ഇത്തവണയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ഫോഴ്സിന് നല്‍കിയത്.






