
പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചത് ആ പെനാല്‍റ്റി കരണ്‍ജിത്തിന്റെ കൈകളില്‍ തട്ടി തെറിക്കുമ്പോളാണ്. പെക്കൂസന് എടുത്ത പെനാല്‍റ്റി നഷ്ടമായതോടെ മഞ്ഞപ്പടനിരാശയില് വീണുപോയത്. തുടര്‍ന്ന് അവസാന നിമിഷം വരെ മരണക്കളി കളിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് സാധ്യതകള്‍ മങ്ങി.
കളി നിരാശയില്‍ അവസാനിച്ചെങ്കിലും ടീമിന്റെ സ്ട്രൈക്കര്‍ സി.കെ വിനീതിനെ കാത്തിരുന്നത് സന്തോഷവാര്‍ത്തയാണ്. കളി കഴിയും വരെ ടീമംഗങ്ങള്‍ വിനീതില്‍ നിന്ന് വാര്‍ത്ത മറച്ചുവെയ്ക്കുകയായിരുന്നു.
ഐഎസ്എല്ലില്‍ ചെന്നൈയ്ക്കെതിരെ മത്സരം തുടങ്ങുന്നതിനു മുമ്പാണ് വിനീതിന്റെ ഭാര്യ ശരണ്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാര്‍ച്ച് പത്തിനായിരിക്കും പ്രസവം എന്നാണ് കരുതിയിരുന്നത്. സി.കെ വിനീതിന്റെ ഭാര്യ ശരണ്യ ഒരു ആണ് കുഞ്ഞിന് ജന്മം നല്‍കിയത് സാമൂഹിക മാധ്യമങ്ങളിലൂടെ സി.കെ വിനീത് തന്നെയാണ് അറിയിച്ചത്.
കളി കഴിഞ്ഞ ഉടനെ വിനീത് കണ്ണൂരിലേയ്ക്ക് തിരിച്ച് കുഞ്ഞിനെ കണ്ടു. ലെയ്സ് കൊണ്ട് ബോയ് എന്നെഴുതിയ ഒരു ജോടി കുഞ്ഞു ഷൂസിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വിശേഷം പങ്കുവെച്ചത്.



