
ഇന്ത്യയുടെ സ്വപ്ന സുന്ദരി ശ്രീദേവി ഇനിയില്ല എന്ന വാര്‍ത്ത വിശ്വസിക്കാന്‍ ഇപ്പോഴും സിനിമാ ലോകത്തിനോ ആരാധകര്‍ക്കോ ആയിട്ടില്ല. ദുബായില്‍ ബന്ധുവിന്റെ വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുക്കവെ ഒരു ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് മരണം ശ്രീദേവിയെ കവര്‍ന്നെടുത്തത്. മരണത്തിനു തൊട്ടുമുമ്പ് ശ്രീദേവി ഭര്‍ത്താവിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ തയ്യാറാകുകയായിരുന്നു.
ഭര്‍ത്താവ് ബോണി കപൂറിനൊപ്പം ഒരു സ്വപ്ന തുല്ല്യമായ അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയായിരുന്നു ആ മുറിയില്‍ ശ്രീദേവി. ഇടയ്ക്ക് ദുബായില്‍ നിന്നും മുംബൈയിലെത്തിയ ബോണി കപൂര്‍ തന്റെ പ്രിയതമയ്ക്ക് സര്‍െ്രെപസ് അത്താഴ വിരുന്നു നല്കാന് പെട്ടെന്നു തന്നെ മുംബൈയില്‍ നിന്നും വൈകുന്നേരം 5.30യ്ക്ക് ജുമേറ എമിറേറ്റ്സില്‍ ദുബായിലെത്തി.
ഉറക്കത്തിലായിരുന്ന ശ്രീദേവിയെ വിളിച്ചുണര്‍ത്തി. കുറച്ചുനേരം ഇരുവരും ഇരുന്നു സംസാരിച്ചു. പിന്നീട് വാഷ്റൂമില്‍ പോയ ശ്രീദേവിയെ 15 മിനുട്ടിനു ശേഷവും കാണാതായതോടെ ബോണി കപൂര്‍ വാതിലില്‍ മുട്ടി. അകത്തുനിന്നും പ്രത്യേകിച്ച് പ്രതികരണമോ ശബ്ദമോ കേട്ടില്ല. ബലം പ്രയോഗിച്ച് അദ്ദേഹം കതക് തുറന്നു. എന്നാല്‍ ബാത്ത്ടബില്‍ നിറച്ചവെള്ളത്തില് ചലനമറ്റു കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കപൂര്‍ കണ്ടത്. തന്റെ പ്രിയതമയെ ഉണര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പിന്നീട് സുഹൃത്തിനെ വിളിച്ചു. രാത്രി ഒമ്പതു മണിയോടെ പൊലീസിനെ വിവരമറിയിച്ചതായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
പൊലീസും ഡോക്ടര്‍മാരും സംഭവസ്ഥലത്തേക്ക് പെട്ടെന്നെത്തിയെങ്കിലും ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു. പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം വിട്ടു നല്കി.
നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീദേവിയും ബോണി കപൂറും മകള്‍ ഖുഷി കപൂറും കഴിഞ്ഞയാഴ്ചയാണ് റാസല്‍ ഖൈമയില്‍ എത്തിയത്. വിവാഹത്തിനു ശേഷം ബോണി കപൂറിന് മുംബൈയിലേക്ക് തിരിച്ചു പോരേണ്ടി വന്നു. എന്നാല്‍ ശ്രീദേവിക്ക് സര്‍െ്രെപസ് നല്കാന് അദ്ദേഹം വീണ്ടും തിരിച്ചെത്തിയതായിരുന്നു.






