
രാജ്യത്തിന്റെ ഭാവി രാജ്യത്തെ ഹിന്ദുക്കളുടെ കയ്യിലാണെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മീററ്റില്‍ നടന്ന സ്വയം സേവക് മഹാസംഗമത്തിലാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്.
പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയാണ് ഹിന്ദുക്കളുടെ വീട്. അതുകൊണ്ടു തന്നെ ജാതിയുടെ പേരിലുള്ള അകര്‍ച്ച അവസാനിപ്പിച്ച് ഹിന്ദുക്കള്‍ സംഘടിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ജാതിയുടെ പേരില്‍ തര്‍ക്കങ്ങളുണ്ട്. ഈ പ്രവണത അവസാനിപ്പിക്കണം. ജാതി മതഭേദമന്യേ എല്ലാ ഹിന്ദുക്കളും സഹോദരങ്ങളാണ്. പുരാതന കാലം മുതലേ ഇന്ത്യയെ ഭവനമായി കരുതുന്ന ഹിന്ദുക്കള്‍ക്ക് പോകാനായി മറ്റൊരു സ്ഥലമില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
ഹിന്ദുവാണ് എന്ന കാര്യം അഭിമാനപൂര്‍വം പറയാനുള്ള ധൈര്യം നേടിയെടുത്ത് ഹിന്ദുക്കള്‍ സംഘടിക്കണമെന്നും രാജ്യത്തിന്റെ ഭാവി ഹിന്ദുക്കളുടെ ഉത്തരവാദിത്വമാണെന്നും രാജ്യത്തിന് ദോഷകരമായി എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഹിന്ദുക്കള്ക്കുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.






