
കൊച്ചി : സഹകരണവകുപ്പിന്റെ രാജ്യാന്തര പുസ്തകമേളയില്‍ വൈകിട്ട് ആറിനു മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എറണാകുളം ജില്ലയിലെ സഹകരണസംഘം ജീവനക്കാര്‍ക്കു കര്‍ശനനിര്‍ദേശം.
മറൈന്‍ഡ്രൈവില്‍ മാര്‍ച്ച് ഒന്നിന് നടക്കുന്ന ചടങ്ങില്‍ പങ്കാളിത്തം ഉറപ്പാക്കാനാണു നിര്‍ബന്ധ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അന്നേദിവസം അവധിയെടുക്കുന്നതു തടഞ്ഞിട്ടുണ്ട്. ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാറും സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറും സംയുക്തമായി ഇറക്കിയ ഉത്തരവ് കേരള സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നാണ് ആക്ഷേപം.
വൈകിയുളള പരിപാടിയില്‍ വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ജോലി സമയം കഴിഞ്ഞും പങ്കെടുക്കേണ്ടിവരുന്നതു പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സഹകരണമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഉത്തരവിറക്കാന്‍ തീരുമാനിച്ചത്.
അഞ്ചു മണിക്കുശേഷം ജോലിക്കു ഹാജരാകണമെന്ന ഉത്തരവിറക്കുന്നത് അടിയന്തരപ്രാധാന്യമുള്ള അവസരങ്ങളിലാണ്. തെരഞ്ഞെടുപ്പിനും പ്രകൃതിക്ഷോഭത്തിനും മറ്റും ഇറക്കുന്ന ഉത്തരവ് പുസ്തകമേളയ്ക്ക് എങ്ങനെ ബാധകമാകുമെന്നാണു ജീവനക്കാര്‍ ചോദിക്കുന്നത്.
ഇതിനു പുറമേ, ഓരോ സംഘവും 5000 രൂപ പരിപാടിയിലേക്കായി നല്‍കണമെന്നും നിര്‍ദേശിച്ചു. കുട്ടികള്‍ക്കു സൗജന്യ പുസ്തകം നല്കാനാണിതെന്നാണു വിശദീകരണം. 251 രൂപയുടെ പുസ്തകം വാങ്ങാന്‍ കുട്ടികള്‍ക്കു സൗജന്യകൂപ്പണ്‍ നല്കുമെന്നു സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.






