
ഇന്നത്തെ പ്രധാന പ്രശ്നമാണ് ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ തല വിയര്‍ക്കുന്നതും മുടി കോഴിയന്നതും. തണുപ്പേകുന്ന ഹെല്‍മറ്റ് ആണ് ഇപ്പോള്‍ ആവിശ്യം. വേനല്‍കാലത്ത് ഇത് ഏറെ ഉപകാരപ്രദമായിരിക്കുമെന്നും നിസംശയം പറയാം. എന്നാല്‍, അത്തരത്തിലൊരു എയര്‍ കണ്ടീഷന്‍ ഹെല്‍മറ്റാണ് ഇപ്പോള്‍ വിപണിയില്‍ എത്താന്‍ പോകുന്നത്.
ഹൈദരാബാദില്‍ നിന്നുളള മൂന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരാണ് ഈ ഹെല്‍മറ്റ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 22 വയസ് വീതമുളള കൗസ്തുഭ് കൗണ്ടിന്യ, ആനന്ദ് കുമാര്‍, ശ്രീകാന്ത് കൊമ്മൂല എന്നിവരാണ് ഈ ഹെല്‍മറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 2016ലാണ് ഇവര്‍ ബച്ചുപ്പളളി വിഎന്‍ആര്‍ വിജ്ഞാന ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയത്.
നിലവില്‍ ഇവര്‍ വ്യാവസായിക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കായുളള ഹെല്‍മറ്റ് നിര്‍മ്മിച്ചിട്ടുണ്ട്. ഇനി ബൈക്ക് യാത്രക്കാര്‍ക്ക് വേണ്ട ഹെല്‍മറ്റിന്റെ രൂപമുണ്ടാക്കും. രണ്ട് മണിക്കൂര്‍ ബാറ്ററി ലൈഫ് ഉള്ള ഹെല്‍മറ്റിന് 5,000 രൂപയും 8 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉളള ഹെല്‍മറ്റിന് 5.500 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. നാവികസേനയും ടാറ്റ മോട്ടോര്‍സും ഇവരുടെ സ്റ്റാര്‍ട്ട് അപ്പില്‍ നിന്നും ഹെല്‍മറ്റുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ ഏറെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്ന ഹെല്‍മറ്റ് താമസിയാതെ പുറത്തിറങ്ങും. ഇതിന്റെ ഭാഗമായി ആദ്യ 20 ഹെല്‍മറ്റുകള്‍ സൗജന്യമായി ഹൈദരാബാദ് ട്രാഫിക് പൊലീസിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.






