
ഇന്ന് വാങ്ങാനാവുന്നതില്‍ ഏറ്റവും ബെസ്റ്റ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസിന്റെ ഐക്യൂബ്. നിരവധി വേരിയന്റുകളിലും ടിവിഎസ് ഐക്യൂബ് തെരഞ്ഞെടുക്കാനും അവസരം ലഭിക്കുന്നുണ്ടെന്നത് വൈവിധ്യമാര്‍ന്ന ആളുകളെ ആകര്‍ഷിക്കാന്‍ പാകമായ കാര്യമാണ്. എന്നാല്‍ ഇതിനിടയില്‍ ടിവിഎസ് സൈലന്റായി ഐക്യൂബ് സ്‌കൂട്ടര്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. പക്ഷേ ഐക്യൂബ് S എന്ന വേരിയന്റാണ് ഇപ്പോള്‍ കമ്പനി ലൈനപ്പില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. മിഡ്-സ്‌പെക്ക് പതിപ്പായി വിപണനത്തിന് എത്തിയിരുന്ന ഇത് എന്തുകൊണ്ട് നിര്‍ത്തലാക്കിയെന്ന് മാത്രം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ടിവിഎസ് ഐക്യൂബ് S സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനും ടോപ്പ്-സ്‌പെക്ക് ഐക്യൂബ് ST പതിപ്പിനും ഇടയിലായിരുന്നു സ്ഥാപിച്ചിരുന്നത്. ഏകദേശം 1.32 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുണ്ടായിരുന്ന മോഡല്‍ 3.5 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കിലാണ് വിപണനത്തിന് എത്തിയിരുന്നത്. സിംഗിള്‍ ചാര്‍ജില്‍ 145 കിലോമീറ്റര്‍ റേഞ്ചും മണിക്കൂറില്‍ പരമാവധി 78 കിലോമീറ്റര്‍ ടോപ്പ് സ്പീഡും ട വേരിയന്റ് വാഗ്ദാനം ചെയ്തിരുന്നു.
നിലവില്‍ 1.15 ലക്ഷം രൂപ വില വരുന്ന 2.2 kWh വേരിയന്റില്‍ നിന്നാണ് ടിവിഎസ് ഐക്യൂബ് നിര ആരംഭിക്കുന്നത്. അത് ഫുള്‍ ചാര്‍ജില്‍ 94 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നുണ്ട്. രണ്ടാമത്തേത് 1.25 ലക്ഷം രൂപ വില വരുന്ന 3.1 kWh വേരിയന്റാണ്. ഇത് സിംഗിള്‍ ചാര്‍ജില്‍ 123 കിലോമീറ്റര്‍ വരെ ഓടാന്‍ ശേഷിയുള്ളതാണ്. ഇനിയുള്ളത് 1.70 ലക്ഷം രൂപ വില വരുന്ന 5.3 kWh വേരിയന്റാണ്. ഇതിന് ഫുള്‍ ചാര്‍ജില്‍ 212 കിലോമീറ്റര്‍ റേഞ്ച് വരെയും നല്‍കാനാവുന്നതാണ്.
ഈ ലളിതമായ വേരിയന്റ് ഘടന വാങ്ങുന്നവര്‍ക്ക് റേഞ്ച് ആവശ്യകതകളും ബജറ്റും അടിസ്ഥാനമാക്കി ആശയക്കുഴപ്പമില്ലാതെ ഐക്യൂബ് വാങ്ങിക്കാനാവും. നിര്‍ത്തലാക്കിയ ഐക്യൂബ് S വേരിയന്റില്‍ 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, നാവിഗേഷന്‍, ക്യു-പാര്‍ക്ക് അസിസ്റ്റ്, HMI കണ്‍ട്രോളര്‍, 17.78 സെന്റീമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രീമിയം സവിശേഷതകള്‍ ലഭ്യമായിരുന്നു. ഒപ്പം 32 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ടിവിഎസ് സ്മാര്‍ട്ട്എക്‌സണക്ട് കണക്റ്റിവിറ്റി, എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണം എന്നിവയും ഇതിലെ ഹൈലൈറ്റുകളായിരുന്നു.
ഐക്യൂബ് 3.1 kWh വേരിയന്റിലെ ബാറ്ററി 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മുതല്‍ 4.5 മണിക്കൂര്‍ വരെയാണ് സമയം മാത്രമാണ് വേണ്ടിവരിക. സസ്‌പെന്‍ഷമായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ട്യൂബ് ഷോക്കുകളും നല്‍കിയിരിക്കുന്നു. ബ്രേക്കിംഗിലേക്ക് വന്നാല്‍ മുന്‍വശത്ത് 220 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രമ്മുമാണ് ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറില്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.






