
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ നട്ടെല്ലാണ് എബി ഡിവില്ലിയേഴ്സ്. രാജ്യാന്തരതലത്തില്‍ ആരാധകരുള്ള സൂപ്പര്‍ താരമായ എബി ഡിവില്ലിയേഴ്സ് വിരമിക്കുന്നു എന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുന്ന വാര്‍ത്ത.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പരിക്കേറ്റ് പുറത്തിരുന്ന ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ മത്സരത്തിനിടെ തിരികെ വന്നിരുന്നു. ദക്ഷിണാഫ്രിക്കന്‍ കമന്റേറ്റര്‍ മൈക്ക് ഹെയ്സ്മാന് ആണ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരം ഡിവില്ലിയേഴ്സിന്റെ അവസാന മത്സരം ആണെന്നാണ് പറഞ്ഞത്. ഇതേതുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയത്.
ഹെയ്സ്മാന്റെ പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വെടിക്കെട്ട് ബാറ്റ്സ്മാന്റെ ആരാധകര്‍ ആശങ്കയിലാണ്. എന്നാല്‍ താരം വിരമിച്ചാലും അതു ടെസ്റ്റില്‍ നിന്ന് മാത്രമായിരിക്കും എന്ന ആശ്വാസത്തിലാണ് ടി20 ക്രിക്കറ്റ് ആരാധകര്‍. ഐപിഎല്ലില്‍ ഡിവില്ലിയേഴ്സ് ബാംൂര് റോയല്‍ ചലഞ്ചേഴ്സ് താരമാണ്.




