
ഐ.പി.എല്ലില്‍ പുതിയ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കളത്തിലെത്തുന്നത് പുതിയ നായകനുമായി. ഗൗതം ഗംഭീറാണ് ഇത്തവണ ഡല്‍ഹിയെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്നു ഗംഭീര്‍.
കഴിഞ്ഞ താരലേലത്തില്‍ 2.8 കോടി രൂപ മുടക്കിയാണ് ഡല്‍ഹി ഗംഭീറിനെ തിരിച്ച് ടീമില്‍ എത്തിച്ചത്. ഐ.പി.എല്ലിലെ ആദ്യ മൂന്ന് സീസണുകളിലും ഗംഭീര്‍ ഡല്‍ഹി ടീമിലായിരുന്നു. ഇതിന് ശേഷമാണ് ഗംഭീര്‍ കൊല്‍ക്കത്തയിലേക്ക് ചേക്കേറിയത്.
ഡല്‍ഹിയുടെ നായകനായി വീണ്ടും തെരഞ്ഞെടുത്തത് തനിക്ക് ലഭിച്ച ബഹുമതിയായി കണക്കാക്കുന്നതായി ഗംഭീര്‍ പറഞ്ഞു. ലേലത്തില്‍ ഒരു കൂട്ടം മികച്ച താരങ്ങളെയാണ് ഡല്‍ഹി ഇത്തവണ സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ കഴിയാതെ പോയ ടീമാണ് ഡല്‍ഹി ഇത്തവണ മികച്ച ടീമിനെയും കോച്ചിനെയും അണിനിരത്തി കിരീടം നേടാന്‍ ഉറച്ചു തന്നെയാണ് ഡല്‍ഹിയുടെ വരവ്.





