
ന്യൂഡല്‍ഹി: മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇതോടെ മാണിക് സര്‍ക്കാര്‍ ഇനി താമസിക്കുക സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍. കഴിഞ്ഞ 20 വര്‍ഷമായി ത്രിപുര ഭരിച്ചിരുന്ന മാണിക് സര്‍ക്കാരിന് ഇതുവരെ സ്വന്തമായി വീടില്ല.
എം.എല്‍.എ ഹോസ്റ്റലില്‍ താമസിക്കാന്‍ താല്പര്യം ഇല്ലെന്ന് അറിയിച്ചതോടെയാണ് പാര്‍ട്ടി ഓഫീസിന് മുകളിലുള്ള രണ്ട് മുറി താമസത്തിനായി തിരഞ്ഞെടുത്തത്. അവകാശമായി ലഭിച്ച സ്വത്തെല്ലാം മാണിക്ക് സര്‍ക്കാര്‍ സഹോദരിക്ക് ദാനം ചെയ്തിരുന്നു.






