
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സിബിഐ നീക്കം. നുണ പരിശോധനയ്ക്ക് അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചു.
നുണ പരിശോധനയ്ക്കായുള്ള സിബിഐയുടെ ആവശ്യം മാര്‍ച്ച് ഒമ്പതിന് പരിഗണിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി സുനില്‍ റാണെ വ്യക്തമാക്കി. കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കൂട്ടുപ്രതി ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയ്ക്കൊപ്പമാകും നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം പരിഗണിക്കുക.
അറസ്റ്റിലായ കാര്‍ത്തിയുടെ സിബിഐ കസ്റ്റഡി കഴിഞ്ഞ ദിവസം കോടതി നീട്ടിയിരുന്നു. കേസിന്റെ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടു നല്‍കേണ്ടത് ആവശ്യമാണെന്ന് നിരീക്ഷിച്ചാണ് കാര്‍ത്തിയുടെ കസ്റ്റഡി നീട്ടി നല്‍കിയത്.






