തിരുവനന്തപുരം: ഡി.എം.ആര്.സി ഇല്ലെങ്കിലും ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയില്‍ നിന്ന് ഡി.എംആര്‍സി പിന്മാറുന്നത് പദ്ധതിയെ ബാധിക്കില്ല. പദ്ധതിയുമായി മുന്നോട്ട് പോകും. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പിന്മാറുന്നത്. കൊച്ചി മെട്രോ വലിയ സാമ്പത്തിക നഷ്ടത്തിലാണ്. ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുന്നതിന് മുന്‍പ് സാമ്പത്തിക വശങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്കി.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയെ തുടര്‍ന്ന് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ഇ.ശ്രീധരന് കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കു വേണ്ടി ഓഫീസ് തുറന്നതു വഴി ഡിഎംആര്‍സിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഇനിയും മുന്നോട്ടുപോകാന്‍ കഴിയാത്തതിനാല്‍ പിന്മാറുകയാണെന്നും ശ്രീധരന് വ്യക്തമാക്കിയിരുന്നു.

Comments