
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് തലസ്ഥാനത്തു കൂടി ഇന്നു പറക്കുന്ന എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതകള്‍ക്ക്. നിത്യേക 200 ല്‍ കൂടുതല്‍ വിമാനങ്ങളാണ് തിരുവനന്തപുരത്തെ ആകാശ പരിധിയിലൂടെ പറക്കുന്നത്.
അഗത്തി മുതല്‍ ട്രിച്ചി വരെയും കോഴിക്കോട് മുതല്‍ ശ്രീലങ്ക വരെയുമുള്ള ആകാശ പരിധി ഈ വനിതകളുടെ നിയന്ത്രണത്തിലായിരിക്കും. 500 കിലോ മീറ്റര്‍ പരിധിയിലും 46,000 അടി ഉയരത്തിലും പറക്കുന്ന വിമാനങ്ങള്‍ തിരുവനന്തപുരത്താണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങാത്ത വിമാനങ്ങള്‍ക്കും ഇവിടെ നിന്നും നിര്‍ദേശം കൊടുക്കും.
വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കൃത്യമായ ആസൂത്രണം, വേഗത്തില്‍ തീരുമാനമെടുക്കല്‍, ആകാശ പരിധിയിലെ ട്രാഫിക്കണ്‍ട്രോളുമായി വിമാനത്തെ എകോപിപ്പിക്കള്‍, വിമാനങ്ങള്‍ക്ക് പറക്കാനുള്ള ഉയരം നിശ്ചയിക്കല്‍ തുടങ്ങിയ ദൗത്യമാണ് വനിതാ ഉദ്യോഗസ്ഥര്‍ ഇന്നു ചെയ്യുക.






