
ഐഎസ്എല്‍ നാലാം സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ ടീം പുറത്തായതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സില്‍ വന്‍ പൊട്ടിത്തെറികളാണ് നടക്കുന്നത്. സ്വദേശത്തേക്ക് തിരിച്ച ബെര്‍ബറ്റോവ് ആണ് ടീമിനെതിരെ ആഞ്ഞടിച്ച് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് സൂപ്പര്‍ താരം സി.കെ വിനീതുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കൊഴിഞ്ഞു പോക്ക് ആശങ്കകള്‍ക്കിടെയാണ് ടീമിനെ തേടി ആശ്വാസ വാര്‍ത്ത എത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ യുവതുര്‍ക്കി ലാല്‍റുവത്താര ടീമില്‍ തുടരുമെന്നാണ് ഏറ്റവുഗ പുതിയ റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ലാല്‍റുവത്താര.
കോച്ച് ഡേവിഡ് ജെയിംസിന്റെ ആവശ്യപ്രകാരം ലാല്റുവത്താരയുമായി മൂന്നു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.