
തൃശൂര്‍: ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഫര്‍ഫോഴ്സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലേക്ക് പോയി. രണ്ടു ഭാഗങ്ങളായി തീ പടര്‍ന്നു പിടിക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണയ്ക്കാന്‍ നാട്ടുകാരുടെ സഹായവും തേടിയിരികകുകയാണ്. ചാലിക്കുടി പിള്ളയാറിലാണ് തീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. കൊടപ്പന്‍കല്ലിലെ തീ പൂര്‍ണ്ണമായും കെടുത്തി.
സാധാരണഗതിയില്‍ തീപിടിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത ഇവിടെയുണ്ടായ കാട്ടുതീയില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ സഹായം തേടിയിട്ടുണ്ട്. അതിനിടയില്‍ തേനി കൊരങ്ങണിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തില്‍ 28 പേരെ രക്ഷപ്പെടുത്തി. മരണമടഞ്ഞ 11 പേരില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ തേനിയിലും രണ്ടു പേരുടേത് മധുത മെഡിക്കല്‍ കോളേജിലുമാണ്. 36 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. 17 പേര്‍ക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇവരില്‍ മലയാളി അടക്കം അഞ്ചു പേര്‍ക്ക് 60 ശതമാനത്തിലും പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
തെക്കുവടക്കന്‍ ഭാഗങ്ങളില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ കന്യാകുമാരി തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടാകുന്ന കനത്ത മഴയും കാറ്റും നേരിടുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. രണ്ടു ദിവസത്തേക്ക് കേരളത്തില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. കാറ്റിന്റെ വേഗം മതിക്കൂറില് 60 കിലോമീറ്റര്‍ വരെയാകും. 38 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മഴ കനക്കും. സര്‍ക്കാര്‍ എല്ലാ വിഭാഗത്തിനും കരുതലെടുക്കാന് നിര്‍ദേശം നല്കി. തീരദേശങ്ങളില്‍ ഉള്ളവര്‍ക്ക് കടലില്‍ ഇറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ തലവന്മാരുടെ കൂടിക്കാഴ്ചയും നടന്നു.






