
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ നടന്ന ഹിലാരി ക്ലിന്റന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കയുണര്‍ത്തുന്ന സംഭവമാണ് ഇന്ത്യാ സന്ദര്‍ശനത്തിനിടെ നടന്നത്. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഹിലാരി ക്ലിന്റണ് പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ രണ്ട് തവണയാണ് തെന്നിവീഴാന്‍ തുടങ്ങിയത്. ഇന്ത്യയിലെത്തിയ ഹില്ലരി ക്ലിന്റണ് തിങ്കളാഴ്ച ജഹാജ് മഹാ പാലസിലെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോഴാണ് രണ്ട് തവണ തെന്നി താഴെ വീഴാന്‍ പോയത്. ഉടന്‍ ഒപ്പമുള്ള രണ്ട് പേര് പിടിച്ചതു കൊണ്ട് മാത്രമാണ് ഹില്ലരി താഴേക്ക് വീഴാതിരുന്നത്. പിന്നീട് ചെരുപ്പുകള്‍ രണ്ടും ഊരി കളഞ്ഞ ശേഷമാണ് ഹിലരി നടന്നു നീങ്ങിയത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള അമേരിക്കയുടെ മുന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്റണ് ഇന്ത്യയില്‍ എത്തിയത് തന്റെ ബുക്കിന്റെ പ്രചാരണത്തിന് വേണ്ടിയായിരുന്നു. 2016 തിരഞ്ഞെടുപ്പ് ഹിലാരിക്ക് നഷ്ടമായത് എങ്ങിനെയാണെന്ന് വിശദീകരിക്കുന്ന ബുക്കാണ് ഇത്. കറുത്ത വര്‍ഗക്കാര്‍ക്ക് അവകാശം ലഭിക്കുന്നത് ഇഷ്ടമല്ലാത്തവരും സ്ത്രീകള്‍ ജോലിയിലേക്ക് കടന്നു വരുന്നത് ഇഷ്ടപ്പെടാത്തവരുമാണ് തന്നെ തോല്‍പ്പിച്ചതെന്ന് ഹില്ലരി പറയുന്നു.
അഞ്ച് മാസം മുന്‍പ് ലണ്ടനില്‍ വെച്ചും തെന്നി വീണ് കാലിന് പരിക്കേറ്റതിന് പിന്നാലെയാണ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഹിലാരി രണ്ടു തവണ തെന്നി വീഴാന്‍ തുടങ്ങുന്നത്. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ നടന്ന ഹില്ലരിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ലണ്ടന്‍ സന്ദര്‍ശത്തിനിടെ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹിലരി തെന്നിവീണ് തന്റെ കാല്പാദത്തിന് ഒടിവ് പറ്റിയത്. അതിനും മുന്നേ യമന്‍ സന്ദര്‍ശന വേളയിലും ഹില്ലരി തെന്നി വീണിരുന്നു.






