കോട്ടയം: മംഗളം അസിസ്‌റ്റന്റ് എഡിറ്റര്‍ പാത്താമുട്ടം മാളികക്കരോട്ട് മാത്യൂസ് എം. ജോര്‍ജ് (52) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം നാലിനു പാത്താമുട്ടം മാര്‍ സ്ലീബ പള്ളി സെമിത്തേരിയില്‍. രാവിലെ ഒന്‍പതു മുതല്‍ വസതിയില്‍ പൊതുദര്‍ശനം.
പിതാവ്: എം.എം. ജോര്‍ജ്(റിട്ട. ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍, മുന്‍ ജനറല്‍ മാനേജര്‍, മംഗളം). മാതാവ്: ജോളി ജോര്‍ജ് കൊല്ലാട് ചെമ്പകശേരില്‍ കുടുംബാംഗം. മകന്‍: ഇഷാന്‍ ജോര്‍ജ് (ബിടെക് വിദ്യാര്‍ത്ഥി, സെന്റ് ഗിറ്റ്‌സ് കോളജ്, പാത്താമുട്ടം).
കഴിഞ്ഞ ഞായറാഴ്‌ച വീട്ടില്‍ കുഴഞ്ഞുവീണ മാത്യൂസ് ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. എം.സി.എയും പത്രപ്രവര്‍ത്തനത്തില്‍ ഡിപേ്ലാമയും നേടിയശേഷം 1999-ലാണ് മാത്യൂസ് മംഗളത്തില്‍ ചേര്‍ന്നത്. കോട്ടയം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായായിരുന്നു തുടക്കം. മംഗളം ഓണ്‍ലൈന്‍ എഡീഷന്‍ തുടങ്ങിയപ്പോള്‍ അതിന്റെ എഡിറ്റോറിയല്‍ വിഭാഗത്തെ നയിച്ചു. പിന്നീട് മംഗളം ദിനപത്രത്തില്‍ അസിസ്‌റ്റന്റ് എഡിറ്ററായി. മലയാളത്തിലെ ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് മാത്യൂസ്. മംഗളം ദിനപത്രത്തില്‍ സാങ്കേതികവിദ്യയും ശാസ്‌ത്രമുന്നേറ്റങ്ങളും മറ്റും വിവരിക്കുന്ന 'ടെക് ടോക്ക്' എന്ന പംക്‌തിയുടെ രചയിതാവായിരുന്നു.

Comments