ശാരീരിക അവശതകളെ മറികടന്ന് വീല്‍ ചെയറിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച ഭൗതിക ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. ഹോക്കിങ്ങിന്റെ വിയോഗത്തില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തുകയാണ്. അതിനിടെ അനുശോചനം രേഖപ്പെടുത്തി പുലിവാലു പിടിച്ചിരിക്കുകയാണ് ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍.
ഹോക്കിങ്ങിനെപ്പോലെ വീല്‍ ചെയറിലിരിക്കുന്ന ചിത്രമാണ് നെയ്മര്‍ ട്വീറ്റ് ചെയ്തത്. എപ്പോഴും പോസീറ്റിവായിരിക്കുക. ഏതു സാഹചര്യത്തിലായാലും അതില്‍ നിന്ന് മികച്ച നേട്ടങ്ങളുണ്ടാക്കുക.. എന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വാക്കുകള്‍ക്കൊപ്പമാണ് വീല്‍ ചെറയറില് ഇരിക്കുന്ന ചിത്രം നെയ്മര്‍ ട്വീറ്റ് ചെയ്തത്. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പൊങ്കാലയിട്ടത്.
ജീവിതത്തിന്റെ ഭൂരിഭാഗവും വീല്‍ ചെയറില്‍ ജീവിച്ച ഹോക്കിങ്ങിനെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് നെയ്മറിന്റെ ചിത്രമെന്ന് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, താരത്തെ പിന്തുണച്ച് ബ്രസീല്‍ ആരാധകര്‍ രംഗത്തു വന്നു. പരിക്കിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ ചെയറിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് താരം വീല്‍ ചെയറിലുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നാണ് നെയ്മറിന്റെ ആരാധകരുടെ വാദം.
ഫെബ്രുവരി 26 നു മാര്സയ്ക്കെതിരായ മത്സരത്തിലാണ് നെയ്മറിന് വലതുകാലിന് പരിക്കേറ്റത്. ഒരു മാസത്തെ വിശ്രമമാണ് നെയ്മര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Comments