ജനീവ മോട്ടോര്‍ ഷോയിലെ മിന്നും താരമായ പാല്-വി ല്ബര്ട്ടി എന്ന പറക്കും അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മൂന്ന് ചക്രമുള്ള വാഹനമാണിത്. കാറിനു പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലറും രണ്ട് എന്‍ജിനുകളുമാണ് ലിബര്‍ട്ടിയെ പറക്കും കാറാക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ടെറാഫ്യൂജിയ നേരത്തെ അവതരിപ്പിച്ച കാറിന് സമാനമാണ് പാല് – വി ലിബര്‍ട്ടിയും.
6,15,000 അമേരിക്കന്‍ ഡോളറാവും (നാല് കോടിയോളം രൂപ) വിപണിയിലെത്തുന്ന പറക്കും കാറിന്റെ വിലയെന്നാണ് വിലയിരുത്തപ്പെടുന്നത്. കാറിന് മുകളില്‍ റോട്ടറുമുണ്ട്. താഴെ ഇറങ്ങിക്കഴിഞ്ഞാല്‍ പ്രൊപ്പല്ലറും റോട്ടറുമെല്ലാം മടക്കിവച്ച് കാറാക്കിമാറ്റാം. ലിബര്‍ട്ടിക്ക് വീണ്ടും ഒരു പറക്കലിന് തയ്യാറാവാന്‍ പത്തു മിനിറ്റ് മാത്രം മതിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ലിബര്‍ട്ടിക്ക് റോഡിലൂടെ മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍ കഴിയും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിലാണ് ആകാശത്ത് ലിബര്‍ട്ടി പറക്കുന്നത്. പാല് – വി നടത്തുന്ന പരിശീലന ക്ലാസ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമെ പറക്കും കാര്‍ സ്വന്തമാക്കാന്‍ കഴിയുവെന്നാണ് റിപ്പോർട്ട്. സാധാരണ റോഡുകളിലൂടെ സഞ്ചരിക്കാനും മറ്റു കാറുകളെപ്പോലെ പാര്‍ക്കുചെയ്യാനും കഴിയും വിധമാണ് ലിബര്‍ട്ടി രൂപകല്പന ചെയ്തിരിക്കുന്നത്.

Comments