പുറത്തുനിന്ന് ചാര്‍ജ് ചെയ്യുകയോ വീണ്ടും ഇന്ധനം നിറയ്ക്കുകയോ ചെയ്യാതെ, ഒറ്റ ടാങ്ക് പെട്രോളില്‍ 1,980 കിലോമീറ്റര്‍ ദൂരം പിന്നിട്ട് നിസ്സാന്റെ (Nissan) ഏറ്റവും പുതിയ ഇ-പവര്‍ (e-POWER) ഹൈബ്രിഡ് സാങ്കേതികവിദ്യ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടംപിടിച്ചു. ഏറ്റവും പുതിയ തലമുറയിലെ ഇ-പവര്‍ സിസ്റ്റം ഘടിപ്പിച്ച നിസ്സാന്‍ കാഷ്‌കായ് (Nissan Qashqai) ഹൈബ്രിഡ് എസ്യുവിയാണ് യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഔദ്യോഗിക ഇന്ധനക്ഷമത നിസ്സാന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കാഷ്‌കായുടെ 55 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷി കണക്കാക്കുമ്പോള്‍ ഇത് ലിറ്ററിന് ഏകദേശം 36 കിലോമീറ്റര്‍ (36 km/l) മൈലേജ് നല്‍കിയതായി വ്യക്തമാകുന്നു.
ബൊഗോട്ടയില്‍ നിന്ന് കരീബിയന്‍ തീരത്തേക്ക്
2026 ജൂലൈ 14 മുതല്‍ 17 വരെ കൊളംബിയയിലായിരുന്നു ഈ റെക്കോര്‍ഡ് യാത്ര. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2,600 മീറ്റര്‍ ഉയരത്തിലുള്ള ബൊഗോട്ടയില്‍ നിന്ന് തുടങ്ങി കരീബിയന്‍ തീരത്ത് അവസാനിച്ച ഈ യാത്ര, ഹൈവേകളും നഗര ഗതാഗതവും വ്യത്യസ്ത റോഡ് സാഹചര്യങ്ങളും നിറഞ്ഞതായിരുന്നു. ഉയര്‍ന്ന പ്രദേശത്തു നിന്നുള്ള ഇറക്കമായതിനാല്‍, റീജനറേറ്റീവ് ബ്രേക്കിംഗ് (Regenerative Braking) വഴി വാഹനത്തിന് കൂടുതല്‍ ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സാധിച്ചു. പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ കാര്യക്ഷമമായ ഡ്രൈവിംഗും ഇ-പവര്‍ സിസ്റ്റത്തിന്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ സഹായിച്ചു.
എന്താണ് ഇ-പവര്‍ സാങ്കേതികവിദ്യയുടെ പ്രത്യേകത ?
സാധാരണ ഹൈബ്രിഡ് വാഹനങ്ങളില്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും നേരിട്ട് വീലുകളെ തിരിക്കാറുണ്ട്. എന്നാല്‍ നിസ്സാന്റെ ഇ-പവര്‍ സാങ്കേതികവിദ്യയില്‍ വീലുകള്‍ പൂര്‍ണ്ണമായും ഇലക്ട്രിക് മോട്ടോര്‍ വഴി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
എന്‍ജിന്റെ പങ്ക്: പെട്രോള്‍ എന്‍ജിന്‍ ഒരു ജനറേറ്ററായി മാത്രം പ്രവര്‍ത്തിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാനും മോട്ടോറിലേക്ക് വൈദ്യുതി നല്‍കാനും സഹായിക്കുന്നു.
ഇവി അനുഭവം: പുറത്തുനിന്ന് ചാര്‍ജ് ചെയ്യേണ്ട ബുദ്ധിമുട്ടില്ലാതെ തന്നെ ഒരു ഇലക്ട്രിക് വാഹനം (EV) ഓടിക്കുന്നതുപോലെയുള്ള സുഗമമായ ഡ്രൈവിംഗ് അനുഭവം ഇത് നല്‍കുന്നു.
5-ഇന്‍-1 മോഡുലാര്‍ പവര്‍ട്രെയിന്‍: ഇലക്ട്രിക് മോട്ടോര്‍, ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍, റെഡ്യൂസര്‍, ഇന്‍ക്രീസര്‍ എന്നിവ ഒറ്റ പാക്കേജില്‍ സമയിപ്പിച്ചിരിക്കുന്നതാണ് ഇതിന്റെ പുതിയ സാങ്കേതികവിദ്യ.
ഇന്ത്യയില്‍ നിലവില്‍ നിസ്സാന്‍ ഇ-പവര്‍ മോഡലുകള്‍ ലഭ്യമല്ലെങ്കിലും, ഭാവിയില്‍ എത്തുമ്പോള്‍ ചാര്‍ജിംഗ് നെറ്റ്വര്‍ക്കുകളെ ആശ്രയിക്കാതെ ഇവി അനുഭവം ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു മികച്ച ബദലായിരിക്കും.

Comments